“…നാ സ്വാമി…” ഫീല്‍ഗുഡ് ബിജിഎം, ശ്രേയ ഘോഷാലിന്റെ ശബ്ദം , സിഗ്നേച്ചര്‍ സ്റ്റെപ്പ് ; പുഷ്പ ദ റൂളിലെ ഗാനം ട്രെന്റിംഗ്

ശ്രേയ ഘോഷാലിന്റെ സ്വരമാധുര്യത്തില്‍ ഫീല്‍ഗുഡ് ബിജിഎമ്മും സിഗ്നേച്ചര്‍ സ്റ്റെപ്പുമായി പുഷ്പ ദ റൂളിലെ രണ്ടാമത്തെ ഗാനമെത്തി. ലിറിക്കല്‍ വീഡിയോക്ക് നിമിഷങ്ങള്‍ക്കുള്ള പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. സൂസേകി എന്ന പാട്ടിന്റെ പശ്ചാത്തലം ഷൂട്ടിംഗ് സെറ്റു തന്നെയാണ്.

ALSO READ:  കാസര്‍ഗോഡ് പനിബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ചന്ദ്രബോസിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഗായികന്‍ കൂടിയായ ദേവി ശ്രീ പ്രസാദ് ആണ്. ഗണേഷ് ആചാര്യയുടെ കൊറിയോഗ്രഫിയില്‍ ഇത്തവണയും സിഗ്നേച്ചര്‍ സ്റ്റെപ്പുണ്ട്. ഓഗസ്റ്റ് പതിനഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. വമ്പന്‍ ട്വിസ്റ്റുകളുമായാണ് സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുഷ്പയും രണ്ടാം ഭാഗം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ALSO READ: യുഎഇ – ഒമാൻ തീരത്ത് ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

ബോക്ക്‌സ് ഓഫീസ് ഇളക്കിമറിച്ച പുഷ്പ ദ റൈസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രത്തില്‍ പുഷ്പരാജ് എന്ന നായക കഥാപാത്രമായി അല്ലുഅര്‍ജുനും നായികയായി രശ്മിക മന്ദാനയുമാണ് എത്തുന്നത്. അഞ്ചു ഭാഷകളില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രം. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk