‘താമിറെ, നീ എവിടെയാ, നമുക്ക് ഫുട്‍ബോൾ കളിക്കണ്ടേ, വാ താമിറെ !’; ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂട്ടുകാരന് നൊമ്പരക്കത്തെഴുതി ഏഴുവയസ്സുകാരൻ

ഗാസയ്ക്ക് മേൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ അടക്കമാണ് ദിവസേന കൊല്ലപ്പെടുന്നത്. കളിച്ചും ചിരിച്ചും തോളിൽ കയ്യിട്ടും നടക്കേണ്ട പ്രായത്തിൽ പല കുട്ടികളും ദുരിതത്തിന്റെയും യാതനയുടെയും വലിയ ദുരിതക്കയങ്ങളാണ് താണ്ടുന്നത്.

ALSO READ: ചുറ്റിലും പതനം കാണാനിരിക്കുന്ന ശത്രുക്കൾ, ചിരിച്ചു കാണിക്കുന്നവർ ബന്ധുക്കളല്ല: വിവാദത്തിൽ വേട്ടയാടപ്പെട്ടെന്ന് വി ഡി സതീശൻ

അടുത്തിടെ പുറത്തുവന്ന ഒരു വാർത്തയും കരളലിയിപ്പിക്കുന്നതാണ്. യുദ്ധം എന്തുമാത്രം ആഘാതമാണ് കുഞ്ഞുമനസുകളിൽ ഏല്പിക്കുന്നത് എന്ന് ഏഴുവയസ്സുകാരൻ സുഹ്ദി അബു അൽ-റൂസിന്റെ അവസ്ഥയിൽനിന്ന് നമുക്ക് മനസ്സിലാകും. തന്റെ കളിക്കൂട്ടുകാരനായ താമിറിനെ നഷ്ടപ്പെട്ട വേദനയിൽ ദിവസവും താമിറിനായി കത്തെഴുതുകയാണ് സുഹ്ദി.

ALSO READ: യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവി

‘താമിർ, നീ എവിടെയാണ്? എനിക്ക് നിന്റെ കൂടെ ഫുട്‍ബോൾ കളിക്കണം. നമ്മൾ ഒരുമിച്ച് ലോകകപ്പിന് പോകാൻ ആഗ്രഹിച്ചതല്ലേ, ദൈവം നിന്നോട് കരുണ കാണിക്കട്ടെ താമിർ !’; ഉള്ളിൽ കുഞ്ഞുസങ്കടങ്ങളുടെ വലിയ കടലൊരുക്കി സുഹ്ദി എല്ലാദിവസവും താമിറിന് ഇങ്ങനെ കത്തെഴുതുകയാണ് !

ALSO READ: അടുത്ത 100 ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞത്, ഒരിക്കൽ കൂടി എന്നെ വിശ്വസിച്ച മമ്മൂക്കയ്ക്ക് നന്ദി

സുഹ്ദിയുടെ പിതാവാണ് എല്ലാ ദിവസവും മകൻ മരണപ്പെട്ട കൂട്ടുകാരന് കത്തെഴുതുന്ന കാര്യം ശ്രദ്ധിച്ചത്. ഒരു ദിവസം പിതാവ് ആ കത്ത് ഒരു പലസ്തീൻ മാധ്യമത്തിന് അയച്ചുകൊടുക്കുകയായിരുന്നു. പ്രിയപ്പെട്ട കളിക്കൂട്ടുകാരന്റെ മരണം വലിയ മുറിവാണ് സുഹ്ദിയുടെ കുഞ്ഞുമനസ്സിൽ ഏൽപ്പിച്ചിരിക്കുന്നത്. വലിയ മനസികാഘാതമാണ് മകൻ അനുഭവിക്കുന്നതെന്നും പിതാവ് പറയുന്നു. കത്ത് വലിയ ചർച്ചയായതോടെ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദയനീയമായ അവസ്ഥ കൂടുതൽ വെളിച്ചത്ത് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News