അമ്മൂമ്മയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യ

കഴിഞ്ഞ ദിവസം വിട പറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തശ്ശിയായ സുബ്ബലക്ഷ്മിയോടൊപ്പമുള്ള വീ ഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്.
സുബ്ബലക്ഷ്മിയുടെ ചെറുമകളും നർത്തകിയുമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മൂമ്മയോടൊപ്പമുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എട്ടു മാസം മുതൽ പതിനഞ്ച് ദിവസം മുമ്പ് വരെയുള്ള നിമിഷങ്ങളാണതെല്ലാം. സുബ്ബലക്ഷ്മിയുടെ മകളും നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ.

ALSO READ: ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍;പ്ര​ഗ്നാനന്ദയ്ക്കൊപ്പം ചരിത്രമെഴുതി സഹോദരി വൈശാലി

‘പകരംവയ്ക്കാനാകാത്തത്’ എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയുടെ മകളെ ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന അമ്മൂമ്മയെ വീഡിയോയിൽ കാണാം. പ്രേക്ഷകരെ കണ്ണുനിറയിക്കുന്ന മറ്റൊരു കാഴ്ച എന്തെന്നാൽ ആരോഗ്യാവസ്ഥ മോശമായിരുന്ന അവസ്ഥയിലും ചെറുമകളുടെ കുഞ്ഞിനെ കളിപ്പിക്കാൻ ശ്രമിക്കുന്ന സുബ്ബലക്ഷ്മിയാണ്.

അമ്മൂമ്മയായ സുബ്ബലക്ഷ്മിയോടൊപ്പമുള്ള ഫോട്ടോകൾ എപ്പോഴും സൗഭാഗ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സുബ്ബലക്ഷ്മിയും താരാ കല്യാണും സൗഭാഗ്യവും മകളും ഒരുമിച്ചുള്ള നാല് തലമുറയുടെ പെൺകരുത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു.

ALSO READ: കാതലിനെ വരവേല്‍ക്കാന്‍ ഓസ്ട്രേലിയ; ഒരുങ്ങുന്നത് മാസ്സ് റിലീസ്

നർത്തകികളായത് കൊണ്ട് താര കല്യാണും അമ്മയും മകളും ചേർന്നുള്ള നൃത്തവീഡിയോകളും സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News