‘ഞങ്ങള്‍ ജീവപര്യന്തം അനുഭവിക്കുന്നത് പോലെ അവരും അനുഭവിക്കണം’ ; മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ അമ്മ

മാധവി വിശ്വനാഥന്‍, കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ അമ്മ… തന്റെ മകളെ കൊലപ്പെടുത്തിയവര്‍ക്ക് നീതിപീഠം വിധിക്കുന്ന ശിക്ഷ എന്താണെന്നറിയാന്‍ കാത്തിരുന്ന ഒരമ്മ. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മോഷണശ്രമത്തിനിടെ തന്റെ മകളെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചപ്പോള്‍ മാധവി പ്രതികരിച്ചത് ഇങ്ങനെയാണ്. അവര്‍ അനുഭവിക്കണം.. എങ്ങനെയാണോ ഞങ്ങള്‍ ജീവപര്യന്തം അനുഭവിക്കുന്നത് അതുപോലെ അവരും അനുഭവിക്കണം.. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാധവി.

ALSO READ:  രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി

ദില്ലിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് വച്ചാണ് 2008 സെപ്തംബര്‍ 30ന് ജോലി കഴിഞ്ഞ്‌  വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ പ്രതികള്‍ കൊലപ്പെടുത്തിയത്. ദില്ലി ആസ്ഥാനമായ ടിവി ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സൗമ്യ.

കോടതി വിധിയില്‍ താന്‍ സംതൃപ്തയല്ലെന്നും സൗമ്യയുടെ മാതാവ് പറഞ്ഞു. ഞാന്‍ ഒട്ടും തൃപ്തയല്ല. എന്നാല്‍ അത് നല്ല കാര്യം തന്നെയാണ്. തെറ്റു ചെയ്താല്‍ അതിന് പ്രത്യാഘാതം ഉണ്ടാവുമെന്ന് സമൂഹം മനസിലാക്കണം. എനിക്ക് വേണ്ടത് ഇതാണ്. ഞാന്‍ അനുഭവിക്കുന്നത്, അവരും ജീവിതം കാലം മുഴുവന്‍ അനുഭവിക്കണം.- മാധവി പറഞ്ഞു.

കോടതി നടപടികള്‍ക്ക് ഇടയില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് മാധവിയോട് ജഡ്ജി ചോദിച്ചിരുന്നു. നീതി നടപ്പാക്കണം എന്നുമാത്രമാണ് അവര്‍ പ്രതികരിച്ചത്.

ALSO READ: ഒടുവിൽ ആഗ്രഹം പൂവണിഞ്ഞു; എസ്‌എംഎ രോഗബാധിത സിയ മെഹ്റിൻ മുഖ്യമന്ത്രിയെ കാണാനെത്തി

സെഷന്‍സ് ജഡ്ജി രവീന്ദ്ര കുമാര്‍ പാണ്ടേയാണ് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബാള്‍ജീത്ത് മാലിക്ക്, അജയ് കുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികള്‍ ഓരോരുത്തരും 1.25 ലക്ഷം രൂപ പിഴയായും അടയ്ക്കണം. അഞ്ചാം പ്രതി അജയ് സേത്തിക്ക് മൂന്നുവര്‍ഷം തടവും ഏഴരലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News