റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ആവേശപ്പോരാട്ടത്തിനാണ് ഇന്നലെ കായിക പ്രേമികള്‍ സാക്ഷികളായത്. ശ്രീലങ്കയ്ക്ക് മേല്‍ ദക്ഷിണാഫ്രിക്ക വിജയം നേടിയപ്പോള്‍ പിറന്നത് റെക്കോര്‍ഡുകളുടെ നീണ്ട നിര തന്നെ ആയിരുന്നു. ഉജ്ജ്വലമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രീലങ്കയുടെ സിംഹള വീര്യത്തെ തകര്‍ത്തെറിയുകയായിരുന്നു ദക്ഷിണാഫ്രിക്ക.
Also Read : മുഖത്ത് ചുളിവുകള്‍ ഇല്ല, തടിയും കുറഞ്ഞു; താരസുന്ദരിയുടെ ഫോട്ടോയുടെ രഹസ്യമിത്
ലങ്കയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതിനൊപ്പം പ്രോട്ടീസിന്റെ കരങ്ങളിലൂടെ പിറന്നത് ചരിത്രവും. ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്ക 2023 ഏകദിന ലോകകപ്പിലെ ആദ്യ വിജയം ആഘോഷമാക്കുന്നത്. 2017ല്‍ അഫ്ഗാനിസ്താനെതിരെ 417 റണ്‍സെടുത്ത ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിക്കൊണ്ടാണ് ഈ ചരിത്ര നേട്ടം.
49 പന്തില്‍ സെഞ്ചുറി എടുത്ത് ഏകദിന ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് എയ്ഡന്‍ മാര്‍ക്രം സ്വന്തമാക്കി. ഇതോടെ അയര്‍ലണ്ട് താരമായ ഡെവിന്‍ ഒബ്രെയ്ന്‍ സ്ഥാപിച്ച റെക്കോര്‍ഡ് മാര്‍ക്രം മറികടന്നു. ഏകദിന ലോകകപ്പില്‍ ഒരു മത്സരത്തില്‍ 3 സെഞ്ചുറികള്‍ പിറക്കുന്നതും ഇതാദ്യമായാണ്. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 400 റണ്‍സ് കടക്കുന്ന എട്ടാമത്തെ കളി എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. 6 തവണ 400 കടന്ന ഇന്ത്യയാണ് തെട്ടു പിന്നില്‍.
Also Read : മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ശ്മശാനതുല്യം; ആരോപണവുമായി പ്രതിപക്ഷം
ഇന്ത്യന്‍ പിച്ചില്‍ ദക്ഷിണാഫ്രിക്ക 400 കടക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനു മുന്‍പ് ഇന്ത്യന്‍ പിച്ചില്‍ ഇന്ത്യയ്‌ക്കെതിരെ തന്നെയാണ് പ്രോട്ടീസ് 400 റണ്‍സെടുത്തത്. ശ്രീലങ്കയ്‌ക്കെതിരെ 400 രണ്‍സ് നേടുന്നത് ഇതാദ്യമാണ്. ഇതിനുമപ്പുറം 754 റണ്‍സ് അടിച്ചെടുത്ത് ലോകകപ്പില്‍ ഇരുടീമുകളും ചേര്‍ന്ന് നേടുന്ന ഏറ്റവും വലിയ സ്‌കോറും ഈ മത്സരത്തിലൂടെ പിറന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here