സെഞ്ചുറിയുമായി ഡി സോര്‍സിയും സ്റ്റബ്‌സും; രണ്ടാം ടെസ്റ്റിലും വെള്ളം കുടിച്ച് ബംഗ്ലാ കടുവകള്‍

south africa-bangladesh-test-cricket

സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെള്ളം കുടിച്ച് വീണ്ടും ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അഞ്ച് വിക്കറ്റിന് 405 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് പുരോഗമിക്കുന്നത്. ടോണി ഡി സോര്‍സിയും ട്രിസ്റ്റന്‍ സ്റ്റബ്‌സും സെഞ്ചുറി നേടി.

ഡി സോര്‍സി 177 റണ്‍സും സ്റ്റബ്‌സ് 106 റണ്‍സും നേടി. ഡേവിഡ് ബെഡിങ്ഹാം അര്‍ധ സെഞ്ചുറി (59) നേടി. ക്യാപ്റ്റന്‍ ഐയ്ഡന്‍ മാക്രം 33 റണ്‍സാണെടുത്തത്.

Read Also: തിരുമ്പി വന്തിട്ടേന്ന് സൊല്ല്; സെഞ്ചുറിത്തിളക്കത്തിൽ പുതിയ റെക്കോർഡുമായി സ്മൃതി മന്ദാന

തെയ്ജുല്‍ ഇസ്ലാം ആണ് അഞ്ച് വിക്കറ്റുമെടുത്തത്. റയാന്‍ റിക്കല്‍ട്ടണും വിയാന്‍ മള്‍ഡറുമാണ് ക്രീസിലുള്ളത്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here