ട്വൻ്റി 20 ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക. വെസ്റ്റ്ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കരീബിയൻ പട 20 ഓവറിൽ അഞ്ചു വിക്കറ്റിന് 258 റൺസ് നേടി.46 പന്തിൽ 118 റൺസ് നേടിയ ജോൺ ചാൾസിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോർ വെസ്റ്റ് ഇൻഡീസ് അടിച്ചുകൂട്ടിയത്.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് നേടി ലക്ഷ്യം മറികടന്നു. 44 പന്തിൽ 100 ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. വിജയത്തോടെ ട്വന്റി 20യിൽ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് ജയിക്കുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറി.
ട്വൻ്റി 20യുടെ ചരിത്രത്തിൽ ആദ്യമായി 500 റൺസ് സ്കോർ ചെയ്യുന്ന അന്താരാഷ്ട്ര മത്സരം എന്ന റെക്കോർഡും ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് പോരാട്ടത്തിൽ പിറന്നു. ഇരു ടീമുകളും 517 റൺസാണ് അടിച്ചുകൂട്ടിയത്. 2022ൽ 243 റൺസ് നേടിയ സെർബിയക്കെതിരെ ബൾഗേറിയ 246 റൺസടിച്ച് വിജയം നേടിയതായിരുന്നു നിലവിലെ ലോക റെക്കോഡ്. 489 റൺസായിരുന്നു മത്സരത്തിൽ പിറന്നത്. ഓസ്ട്രേലിയ – ന്യൂസിലൻഡ് മത്സരത്തിൽ 488 റൺസ് സ്കോർ ചെയ്തതായിരുന്നു പ്രധാന ടീമുകളുടെ വലിയ റെക്കോർഡ്. 243 റൺസ് നേടിയ ന്യൂസിലൻഡിനെതിരെ 245 റൺസ് അടച്ചു കൂട്ടി ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here