കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന്റെ കലിപ്പ് തീര്‍ത്ത് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയ ഉയര്‍ത്തിയ 135 എന്ന ലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17.2 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ വനിതാ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്ക പ്രവേശിച്ചു. വെസ്റ്റിന്‍ഡീസ്- ന്യൂസിലാന്‍ഡ് മത്സരത്തിലെ വിജയകളാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളി.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും (37 ബോളില്‍ 42) അന്നെകി ബോഷും (48 ബോളില്‍ 74) ആണ് കംഗാരുക്കളെ അടിച്ചൊടിച്ചത്. തസ്മിന്‍ ബ്രിറ്റ്‌സ് 15 റണ്‍സെടുത്തു. അന്നാബെല്‍ സതര്‍ലാന്‍ഡിനാണ് രണ്ട് വിക്കറ്റും.
അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കംഗാരുക്കള്‍ 135 റണ്‍സെടുത്തത്. 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ മഞ്ഞപ്പടയ്ക്ക് നഷ്ടമായിരുന്നു. മൂണി 44ഉം മഗ്രാത്ത് 27ഉം പെറി 27ഉം ഫൊയിബി ലിച്ച്ഫീല്‍ഡ് 16ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ അയബോങ ഖാക രണ്ടും മരിസാനെ കാപ്പ്, നൊങ്കുലുലേകോ ലാബ എന്നിവര്‍ രണ്ടുവീതവും വിക്കറ്റെടുത്തു.
ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക കംഗാരുക്കളെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ദുബൈയിലാണ് മത്സരം. കഴിഞ്ഞ ഫൈനലില്‍ ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്. അന്ന് ഓസ്‌ട്രേലിയയാണ് കിരീടം ചൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here