യാന്‍സന്റെ തീക്കാറ്റില്‍ ലങ്ക ചാമ്പലായി; ദ.ആഫ്രിക്കക്ക് വന്‍ ജയം

durban-test-south-africa-sri-lanka

ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ എരിഞ്ഞടങ്ങി ശ്രീലങ്ക. ഒന്നാം ടെസ്റ്റില്‍ 233 റണ്‍സിന്റെ വന്‍ ജയം ദക്ഷിണാഫ്രിക്ക നേടി. ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സ് എന്ന നാണക്കേടിന്റെ സ്‌കോറാണ് ശ്രീലങ്ക സ്വന്തമാക്കിയതെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ പൊരുതിയിരുന്നു. എന്നാല്‍ 283 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 191 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 366/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയുമായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തിയ മാര്‍കോ യാന്‍സന്‍ ആണ് കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ ദിനേഷ് ചാന്ദിമാല്‍ (83), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (59), കുശാല്‍ മെന്‍ഡിസ് (48) എന്നിവരാണ് പോരാടിയത്.

Read Also: U- 19 ഏഷ്യാ കപ്പ് അയല്‍ പോരില്‍ പാക്കിസ്ഥാന് ജയം

രണ്ടാം ഇന്നിങ്‌സില്‍ യാന്‍സന്‍ നാല് വിക്കറ്റെടുത്തു. കഗിസോ റബഡ, ജെറാള്‍ഡ് കൊയ്റ്റ്‌സീ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് എടുത്ത മാര്‍ക്കോ യാന്‍സണ്‍ ആണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. 6.5 ഓവറില്‍ കേവലം 13 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ഈ നേട്ടം കൊയ്തത്. ജെറാള്‍ഡ് കൊയ്റ്റ്സീ രണ്ടും കഗിസ റബഡ ഒന്നും വിക്കറ്റെടുത്തിരുന്നു. ലങ്കന്‍ ബാറ്റിങ് നിരയില്‍ അഞ്ച് പേര്‍ സംപൂജ്യരായിരുന്നു. കമിന്ദു മെന്‍ഡിസ് (13), ലഹിരു കുമാര (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News