ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ മികച്ച തുടക്കവുമായി ദക്ഷിണാഫ്രിക്ക.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് താരങ്ങള്‍ സെഞ്ചുറിയടക്കം നേടിയത് 428 റണ്‍സ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആണ് ഈ റൺസ്. ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡര്‍ ഡസ്സന്‍ (108), എയ്ഡന്‍ മാര്‍ക്രം (106) എന്നിവരാണ് സെഞ്ചുറി നേടിയത്. ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറാണിത്.
വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും റാസി വാന്‍ ഡെര്‍ ഡ്യൂസനും നടത്തിയ പ്രകടനത്തിൽ പിടിച്ചു നില്ക്കാൻ ശ്രീലങ്കക്ക് കഴിഞ്ഞില്ല. രണ്ടാം വിക്കറ്റില്‍ ഇരുവരും 204 റണ്‍സ് ആണ് നേടിയത്. ഇരുവരും സെഞ്ചുറി നേടി. ഡി കോക്ക് 84 പന്തുകളില്‍ നിന്ന് 100 റണ്‍സെടുത്ത് ആണ് പുറത്തായി. 12 ഫോറും മൂന്ന് സിക്‌സും താരമെടുത്തു. ഡസ്സനും സെഞ്ചുറി പൂര്‍ത്തിയാക്കി. 110 പന്തില്‍ രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡസ്സനും നേടി.
ALSO READ:ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല
മാര്‍ക്രത്തെ സാക്ഷിയാക്കി ഡ്യൂസ്സനും സെഞ്ചുറിയടിച്ചു. 110 പന്തുകളില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സറും. 108 റണ്‍സാണ് നേടിയത്. മാര്‍ക്രത്തോടൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ത്താണ് ഡസ്സന്‍ മടങ്ങുന്നത്. മാര്‍ക്രത്തോടൊപ്പം 78 റണ്‍സ് ചേര്‍ത്ത ശേഷമാണ് ക്ലാസന്‍ മടങ്ങുന്നത്. വൈകാതെ മാര്‍ക്രം സെഞ്ചുറിയും പൂര്‍ത്തിയാക്കി. 54 പന്തില്‍ മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയും മാര്‍ക്രം സ്വന്തമാക്കി.
ALSO READ:കാലുറക്കുന്നില്ല, സിനിമകളുടെ വിജയത്തിൽ മദ്യപാനം; ആമിർഖാന്റെ വീഡിയോ വൈറൽ
പിന്നീട് ഡേവിഡ് മില്ലര്‍ (39) – മാര്‍കോ ജാന്‍സന്‍ (12) സഖ്യം സ്‌കോര്‍ 400 നേടി . കശുന്‍ രജിത, മതീഷ പതിരാന, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here