ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ലോകകപ്പ് സന്നാഹ മത്സരം ഇന്ന് കാര്യവട്ടത്ത് നടക്കും

ഇന്ന് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും. മത്സരം ഉച്ചകഴിഞ്ഞ് 2 മണി മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തും.നാളെ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരെ നേരിടും.

ALSO READ:മാലിദ്വീപിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു

സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. അതേസമയം രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും നേതൃത്വത്തില്‍ തലസ്ഥാനത്ത് എത്തിയ ടീമിൽ ഇന്ത്യൻ ടീമിൽ വിരാട് കോലി ഉണ്ടായിരുന്നില്ല.വ്യക്തിപരമായ കാരണങ്ങളാണ് കോഹ്ലി മുംബൈയിലേക്ക് പോയത് എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.ഇന്ന് കോഹ്ലി തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചത്.എന്നാൽ  ഇതിനു മുൻപ് മഴ മൂലം കാര്യവട്ടത്തെ  ദക്ഷിണാഫ്രിക്ക- അഫ്ഗാന്‍ മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു. പിന്നാലെ നടന്ന ഓസ്ട്രേലിയ- നെതര്‍ലന്‍ഡ്സ് മത്സരം 23 ഓവറാക്കി ചുരുക്കിയെങ്കിലും കനത്ത മഴ മത്സരം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.

ALSO READ:സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News