തകര്‍ത്തടിച്ച് പ്രോട്ടീസ്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി

വിജയ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 131 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിക്ക് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ പ്രോട്ടീസ് ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാനായത്.

ALSO READ:  കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

82 പന്തുകള്‍ നേരിട്ട കോഹ്ലി ഒരു സിക്സും 12 ഫോറുമടക്കം 76 റണ്‍സെടുത്തു. തോല്‍വിയിലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ റണ്‍വേട്ടയില്‍ റെക്കോഡിടാനും കോഹ്ലിക്കായി.എല്ലാ ഫോര്‍മാറ്റിലുമായി ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരനെന്ന റെക്കോഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്. കോഹ്ലിയെ കൂടാതെ 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ആര്‍. അശ്വിനും ശാര്‍ദുല്‍ താക്കൂറുമടക്കം വമ്പന്‍മാരുടെ പ്രകടനമെല്ലാം പൂര്‍ണ പരാജയമായി.

ALSO READ:  ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പിഎച്ച്ഡി പ്രോഗ്രാം പ്രവേശനം; അപേക്ഷ ക്ഷണിച്ചു

നാല് വിക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബര്‍ഗറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനുമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ തകര്‍ത്തത്. 287 പന്തില്‍ നിന്ന് 28 ബൗണ്ടറികളോടെ 185 റണ്‍സെടുത്ത ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് പ്രോട്ടീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.ആദ്യദിനം ഫീല്‍ഡിങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല. ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ഉജ്വല ബാറ്റിംഗ് തന്നെയാണ് ടീമിനെ വിജത്തിലേക്ക് എത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേടാനാകും എന്ന ഇന്ത്യയുടെ സ്വപ്നമാണ് പ്രോട്ടീസ് ബാളര്‍മാര്‍ എറിഞ്ഞിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News