ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയവുമായി പ്രോട്ടീസ്. നാലാം ദിനം 516 എന്ന വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ലങ്കയെ 233 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. റണ്‍ അടിസ്ഥാനമാക്കി ലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന രണ്ടാമത്തെ വമ്പന്‍ വിജയമാണിത്. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 191, 366 – 5, ലങ്ക 42, 282. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസീസിനെ പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. അതേസമയം മൂന്നാം സ്ഥാനത്തായിരുന്ന ലങ്ക ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.
ALSO READ: http://U19 ഏഷ്യാ കപ്പില്‍ യുഎഇക്ക് കൂറ്റന്‍ ജയം; തകര്‍ത്തത് ജപ്പാനെ
ശ്രീലങ്കക്കായി ദിനേശ് ചണ്ഡിമലും ധനഞ്ജയ ഡിസില്‍വയും കുശാല്‍ മെന്‍ഡിസും പൊരുതിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമാകുന്ന കാഴ്ചയാണ് കണ്ടത്. 83 റണ്‍സാണ് ചണ്ഡിമല്‍ നേടിയത്. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍ നാലും റബാഡ, കോട്‌സി, മഹാരാജ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റെടുത്തിരുന്ന യാന്‍സന്‍ മത്സരത്തിലാകെ 86 റണ്‍സ് വഴങ്ങി 11 വിക്കറ്റെടുത്തു.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പതിനഞ്ച് മത്സരത്തില്‍ ഒമ്പത് വിജയം നേടി 110 പോയിന്റോടെ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഇതില്‍ അഞ്ച് തോല്‍വിയും ഒരു സമനിലയും ഉള്‍പ്പെടും. 61.11 ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രോട്ടീസിന് ഒമ്പത് ടെസ്റ്റില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും ചേര്‍ത്ത് 64 പോയന്റും 59.26 പോയന്റ് ശതമനാവുമാണുള്ളത്. 13കളികളില്‍ എട്ട് ജയവും നാലു തോല്‍വിയും ഒരു സമനിലയുമായി ഓസ്‌ട്രേലിയ 57.69 പോയന്റ് ശതമാനവുമായി മൂന്നാം സ്ഥാനത്തായി.
ALSO READ: http://സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി
ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന അഡ്‌ലെയ്ഡ് ടെസ്റ്റാണ്. ഇരുടീമുകള്‍ക്കും നിര്‍ണായകമായ ഈ മത്സരത്തില്‍ തോല്‍വി രുചിച്ചാല്‍ അത് കംഗാരുപടയ്ക്ക് പെര്‍ത്തിലേറ്റ ആഘാതത്തേക്കാള്‍ കനത്ത തിരിച്ചടിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here