ഓപണര്‍ റയാന്‍ റിക്കിള്‍ട്ടന്റെ ഡബിള്‍ സെഞ്ചുറിയുടെ മികവില്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 615 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ ആദ്യ ഇന്നിങ്‌സാകട്ടെ തകര്‍ച്ചയോടെയാണ് തുടങ്ങിയത്.
343 ബോളില്‍ 259 റണ്‍സാണ് റിക്കിള്‍ട്ടണ്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ടെംബ ബാവുമ 106ഉം കെയ്ല്‍ വെരെന്നി 100ഉം റണ്‍സെടുത്തു. മാര്‍കോ യാന്‍സന്‍ അര്‍ധ സെഞ്ചുറി (62) നേടി. കേശവ് മഹാരാജ് ആകട്ടെ 40 റണ്‍സും നേടി.
Read Also: അങ്ങനെ ആ സ്വപ്നവും പൊലിഞ്ഞു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യയ്ക്ക് യോഗ്യതയില്ല
സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടപ്പെട്ടത്. രണ്ട് റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഷാന്‍ മസൂദും 12 റണ്‍സെടുത്ത് കംറാന്‍ ഗുലാമും പുറത്തായപ്പോള്‍ സൗദ് ഷക്കീല്‍ സംപൂജ്യനായി. ഓപണര്‍ ബാബര്‍ അസം അര്‍ധ സെഞ്ചുറി (58) എടുത്ത് പുറത്തായി. 33 റണ്‍സെുടത്ത മുഹമ്മദ് റിസ്വാന്‍ ക്രീസിലുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാല് വിക്കറ്റിന് 118 റണ്‍സാണ് പാക്കിസ്ഥാന് നേടിയത്. കഗിസോ റബഡ രണ്ട് വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍, ക്വെന മഫാക എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here