പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും മുന്നേറി ദക്ഷിണാഫ്രിക്ക. ഒന്നാം ടെസ്റ്റില്‍ ജയിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ച ദക്ഷിണാഫ്രിക്ക, നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിട്ടുണ്ട്. കേപ്ടൗണിലെ ടെസ്റ്റില്‍ ഓപണർ റയാന്‍ റിക്കിള്‍ട്ടണ്‍ സെഞ്ചുറി നേടി.
Read Also: ബോളണ്ട് എറിഞ്ഞിട്ടു; സിഡ്നിയിൽ തകർന്നടിഞ്ഞ് ഇന്ത്യ
168 ബോളില്‍ 123 റണ്‍സ് നേടി റിക്കിള്‍ട്ടണ്‍ കോട്ടകെട്ടി നിലയുറപ്പിക്കുകയാണ്. അര്‍ധ ശതകവുമായി (50) ക്യാപ്റ്റന്‍ ടെംബ ബാവുമയും ഒപ്പമുണ്ട്. ഓപണര്‍ ഐഡന്‍ മാര്‍ക്രാം 17 റണ്‍സ് എടുത്ത് പുറത്തായി.
Read Also: രജിസ്ട്രേഷൻ വകുപ്പിന് ഡിപ്പാർട്ട്മെന്‍റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം
വിയാന്‍ മള്‍ഡര്‍, ട്രൈസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ അതിവേഗം പുറത്തായി.
പാക്കിസ്ഥാന്‍ ബൗളര്‍മാരായ മുഹമ്മദ് അബ്ബാസ്, ഖുറം ഷഹ്‌സാദ്, സല്‍മാന്‍ ആഘ എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.
News Summary: South Africa advances in the second Test against Pakistan. South Africa, which secured a place in the World Test Championship final by winning the first Test, is currently at 219 for three.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here