ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി ഡബിള്‍ സെഞ്ച്വറിയുമായി റയാന്‍ റിക്കള്‍ട്ടണും സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ടെംബ ബാവുമയും കെയ്ല്‍ വെരെന്നിയും മിന്നിയതോടെ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ മേധാവിത്വം. ആറ് വിക്കറ്റിന് 475 റണ്‍സാണ് ആതിഥേയര്‍ എടുത്തത്.
Read Also: അഞ്ച് റണ്‍സകലെ പ്രസിദ്ധ് കൃഷ്ണ തകർത്തത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്ര നിമിഷം
318 ബോളില്‍ നിന്ന് പുറത്താകാതെ 228 റണ്‍സാണ് റിക്കിള്‍ട്ടണ്‍ നേടിയത്. ബാവുമ 179 ബോളില്‍ 106 റണ്‍സെടുത്ത് കൂട്ടുണ്ടായിരുന്നു. കെയ്ല്‍ വെരെന്നി 147 ബോളില്‍ 100 റണ്‍സെടുത്തു. ഓപണര്‍ ഐഡന്‍ മാര്‍ക്രാം 17 റണ്‍സ് എടുത്ത് പുറത്തായി. വിയാന്‍ മള്‍ഡര്‍, ട്രൈസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ അതിവേഗം പുറത്തായി. റിക്കിള്‍ട്ടണൊപ്പം മാര്‍ക്കോ യാന്‍സന്‍ ആണ് ക്രീസില്‍. പാക്കിസ്ഥാന്റെ സല്‍മാന്‍ ആഘ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് അബ്ബാസ് രണ്ടും ഖുറം ഷഹ്‌സാദ് ഒന്നും വിക്കറ്റെടുത്തു.
Read Also: ഇന്ത്യൻ പേസ് ആക്രമണത്തിൽ വിറച്ച് ഓസ്ട്രേലിയ; മറുപടിയായി ബോളണ്ട്
അതേസമയം, സിഡ്‌നിയില്‍ അദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ പേസ് ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി പറഞ്ഞ് ഇന്ത്യന്‍ ബോളിങ് നിര.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here