യാന്‍സന്റെ ലങ്കാദഹനം; 50 പോലും തികയ്ക്കാനാകാതെ സന്ദര്‍ശകര്‍

marco-jansen

ഡര്‍ബനിലെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നാണം കെട്ട് ശ്രീലങ്ക. ദക്ഷിണാഫ്രിക്ക 191 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ശ്രീലങ്ക 42 റണ്‍സില്‍ ഒതുങ്ങി. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

281 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. ഏഴ് വിക്കറ്റ് എടുത്ത മാര്‍ക്കോ യാന്‍സണ്‍ ആണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. 6.5 ഓവറില്‍ കേവലം 13 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ഈ നേട്ടം കൊയ്തത്. ജെറാള്‍ഡ് കൊയ്റ്റ്‌സീ രണ്ടും കഗിസ റബഡ ഒന്നും വിക്കറ്റെടുത്തു.

Read Also: ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ കളിക്കാൻ എത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ ളിക്കുന്ന കാര്യവും ആലോചിക്കേണ്ടി വരുമെന്ന് പിസിബി

ലങ്കന്‍ ബാറ്റിങ് നിരയില്‍ അഞ്ച് പേര്‍ സംപൂജ്യരായി. കമിന്ദു മെന്‍ഡിസ് (13), ലഹിരു കുമാര (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കയുടെ ട്രൈസ്റ്റണ്‍ സ്റ്റബ്‌സ്, ടെംബ ബാവുമ എന്നിവരാണ് ക്രീസിലുള്ളത്.

Key Words: South Africa vs Sri Lanka, Marco Jansen, Temba Bavuma

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here