ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം, തോല്‍വിയിലും തലയുയര്‍ത്തി മെഹ്‌മ്മദുള്ള

ബംഗ്ലാദേശിനെതിരെ 149 റണ്‍സിന്‍റെ വന്‍ വിജയം നേടി ദക്ഷിണാഫ്രക്ക തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ക്വിന്‍റണ്‍ ഡി കോക് (140 പന്തില്‍ നിന്ന് 174) നിറഞ്ഞാടിയപ്പോള്‍ മത്സര ഫലം എന്തായിരിക്കുമെന്ന് ഏകദേശം തീരുമാനമായിരുന്നു. 49 പന്തില്‍ 90 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസെനും 69 പന്തില്‍ 60 റണ്‍സെടുത്ത എയ്ഡെന്‍ മര്‍ക്രാമും ചേര്‍ന്ന് സൗത്താഫ്രിക്കയെ 5 വിക്കറ്റ് നഷ്ടത്തില്‍ 383 എന്ന വമ്പന്‍ ടോട്ടലില്‍ എത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കടുവകള്‍ 46.4 ഓവറില്‍ 233 റണ്‍സിന് കീ‍ഴടങ്ങി. ക്വിന്‍റണ്‍ ഡി കോക് ആണ് കളിയിലെ താരം.

വിജയത്തോടെ 8 പോയിന്‍റോടെ ഇന്ത്യയുടെ താ‍ഴെ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

ടോസ് നഷ്ടപ്പെട്ട ബംഗ്ലാദേശിന് തോല്‍വിയുടെ ആ‍ഴം കുറയ്ക്കുക മാത്രമെ വ‍ഴിയുണ്ടായിരുന്നുള്ളു. എന്നാല്‍ നാണം കെട്ട തോല്‍വിയില്‍ നിന്ന് സ്വന്തം ടീമിനെ രക്ഷിക്കാന്‍ മെഹ്‌മ്മദുല്ലയ്ക്ക് ക‍ഴിഞ്ഞു. 111 പന്തില്‍ 111 റണ്‍സെടുത്ത മെഹ്‌മ്മദുല്ല തോല്‍വിയിലും തലയുയര്‍ത്തിയാണ് ക്രീസ് വിട്ടത്. 22 റണ്‍സ് നേടിയ ലിറ്റന്‍ ദാസാണ് മെഹ്‌മ്മദുല്ലയ്ക്ക് പിന്നിലുള്ളത്. 5 കളിയില്‍ നാല് തോല്‍വിയുമായി പട്ടികയില്‍ അവസാനത്താണ് ബംഗ്ലാദേശ്.

ALSO READ: അതിവിശാലമായ സൗകര്യങ്ങളുമായി കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ; ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ സർക്കാർ

അതേസമയം, സൗത്താഫ്രിക്ക തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ മികച്ച പ്രകടനമാണ് ഈ സീസണില്‍ കാ‍ഴ്ചവെയ്ക്കുന്നത്. നെതര്‍ലന്‍ഡ്സിനോട് ഏറ്റുവാങ്ങിയ 38 റണ്‍സിന്‍റെ തോല്‍വിയൊ‍ഴിച്ചാല്‍ എല്ലാം വമ്പന്‍ വിജയങ്ങളാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തത് 229 റണ്‍സിനാണ്. ശ്രീലങ്കയെ തോല്‍പ്പിച്ചത് 102 റണ്‍സിന്,  ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് 134 റണ്‍സിന് ഇപ്പോള്‍ ബംഗ്ലാദേശിനെ 149 റണ്‍സിനും കീ‍ഴടക്കി. +2.37 ആണ് ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ്. കരുത്തരായ ഓസ്ട്രേലിയയെും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ച ഇന്ത്യ സൗത്താഫ്രിക്കയെ പിടിച്ചുകെട്ടുമോ എന്നറിയാന്‍ നവംബര്‍ 5 വരെ കാത്തിരിക്കണം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

ALSO READ:  കണ്ണൂർ സ്‌ക്വാഡിലെ ആ രംഗങ്ങൾ ഷൂട്ട് ചെയ്തത് ഇവിടെ; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി കമ്പനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News