ദക്ഷിണ ദില്ലിയിലെ അമൃത സ്‌കൂളിന് ബോംബ് ഭീഷണി; പരിശോധന ശക്തം

ദക്ഷിണ ദില്ലി പുഷ്പ് വിഹാറിലെ അമൃത സ്‌കൂളിന് ബോംബ് ഭീഷണി. ചൊവ്വാഴ്ച പുലർച്ചെ ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് വിവരം. ബോംബ് ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചയുടൻ ദില്ലി പൊലീസും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്കൂൾ പരിസരത്തെത്തി.

ബോംബ് നിർവീര്യമാക്കൽ സംഘം (ബിഡിടി) സ്‌കൂളിൽ സമഗ്രമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് സൗത്ത് ദില്ലി ഡിസിപി സ്ഥിരീകരിച്ചു. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സ്‌കൂളിന് ഇമെയിൽ വഴി ബോംബ് ഭീഷണി വരുന്നത്. സാങ്കേതിക അന്വേഷണത്തിൽ,സന്ദേശം അയച്ച ഇമെയിൽ വിലാസം ഒരു വിദ്യാർത്ഥിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ ഇ മെയിൽ ഐ ഡി ആരോ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News