കവി മുരുകൻ കാട്ടാക്കടയുടെ ചാനലുകളിലും, പൊതുപരിപാടികളിലും കവിതകൾ ചൊല്ലി ജനഹൃദയങ്ങളിൽ ഇടം നേടിയ ദേവികയ്ക്ക് വീട് ഒരുങ്ങുന്നു. സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ ആണ് ദേവികയ്ക്ക് വീട് ഒരുക്കുന്നത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിയാണ് എട്ട് വയസുകാരിയായ ദേവിക.
Also read:സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ
ഇതിനായി സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ മൂന്നര സെൻറ് സ്ഥലം വിലക്ക് വാങ്ങുകയും ദേവികയുടെ കുടുംബത്തിന് നല്‍കുകയും ചെയ്തിരുന്നു. ആ ഭൂമിയില്‍ വീട് നിര്‍മ്മാണം ആരംഭിക്കുകയാണ്. അതിന്റെ തറക്കല്ലിടല്‍ കര്‍മ്മം മെയ് 7ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഫ്ളോറിഡ മലയാളി അസോസിയേഷന്‍ സെക്രട്ടറി വിഷ്‌ണു പ്രതാപ് തലാപ്പിൽ, വൈസ് പ്രസിഡന്റ് സ്വപ്ന സതീഷ്, ജോ. സെക്രട്ടറി ഷീജ അജിത്, ട്രഷറര്‍ നീനു വിഷ്ണു പ്രതാപും പങ്കെടുക്കും. അസോസിയേഷൻ പ്രസിഡൻറ് അജേഷ് ബാലാനന്ദൻ, ഷീജ അജിത്, അന്നമ്മ മാപ്പിളശ്ശേരി, മോളി തോമസ്, ബിനൂപ് കുമാർ ശ്രീധരൻ, അജിത് ഡൊമിനിക് എന്നിവരുടെ കൂടി നേതൃത്വത്തിലാണ് ഈ സ്നേഹഭവനം ഒരുക്കുന്നത്.
ദേവികയുടെ ജീവിത സാഹചര്യങ്ങള്‍ കവി മുരുകന്‍ കാട്ടാക്കട ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കൺവെൻഷന് പങ്കെടുത്തപ്പോൾ ഭാരവാഹികളോട് പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആ വാഗ്ദാനം യാഥാര്‍ത്ഥ്യമാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here