സൗത്ത് ഇന്ത്യ ഹോക്കി: കേരള പുരുഷ ടീം ഫൈനലില്‍; ഇത് ചരിത്രം

സൗത്ത് ഇന്ത്യ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീം ഫൈനലില്‍. കേരളം ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഗ്രൂപ്പ് മത്സരത്തില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് കേരള പുരുഷ ടീമിന്റെ ഫൈനല്‍ പ്രവേശം. വനിതകള്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. നിര്‍ണായക മത്സരത്തില്‍ ആന്ധ്രാ പ്രദേശിനോട് സമനിലയില്‍ പിരഞ്ഞത്തോടെ വനിതകളുടെ ഗ്രൂപ്പില്‍ കേരളം പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ പങ്കെടുക്കും.

ALSO READ:‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

കേരള പുരുഷന്‍മാരുടെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തെലങ്കാനയെ എതിരില്ലാത്ത എട്ട് ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളം ഫൈനലില്‍ പ്രവേശിച്ചത്. കേരളത്തിനായി ഹബല സൂരജ് ഹാഡ്രിക്ക് നേടി. ഇതോടെ സൂരജ് പുരുഷന്‍മാരുടെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ 12 ഗോളുമായി ഒന്നാം സ്ഥാനത്താണ്. പുതുച്ചേരിയുടെ നിതീശ്വരനും 12 ഗോള്‍ നേടിയിട്ടുണ്ട്. നാളെ വൈകിട്ട് 3 മണിക്ക് നടക്കുന്ന ഫൈനലില്‍ കേരളം തമിഴ്‌നാടിനെ നേരിടും.

ALSO READ:സിയാലില്‍ 20 സെക്കന്‍ഡില്‍ സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സംവിധാനമൊരുങ്ങുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News