10 ൽ 3 മാത്രം; ബോളിവുഡ് താരങ്ങളെ കടത്തിവെട്ടിയ തെന്നിന്ത്യൻ താരങ്ങൾ

ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച് തെന്നിന്ത്യന്‍ താരങ്ങള്‍. ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യൻ താരങ്ങൾ മുന്നിലാണെന്നുള്ളതും ശ്രദ്ധ നേടുന്നു. ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന 10 ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിൽ ബോളിവുഡില്‍ നിന്ന് 3 പേർ മാത്രമാണ് ഉള്ളത് തെന്നിന്ത്യൻ താരങ്ങളുടെ മൂല്യം വർധിപ്പിക്കുന്നു.

ALSO READ:മർദിച്ചശേഷം പിഎഫ്ഐ ചാപ്പ കുത്തിയെന്ന സൈനികന്റെ പരാതി വ്യാജം; ആരോപണം പ്രശസ്തിക്ക് വേണ്ടി

ഒന്നാം സ്ഥാനത്ത് വിജയ് ആണ് പട്ടികയിൽ ഉള്ളത്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അക്ഷയ് കുമാറിനെയുമൊക്കെ തള്ളിയാണ് വിജയ് ആ പട്ടികയിൽ ഇടം നേടിയത്.രണ്ടാം സ്ഥാനത്ത്
ഷാരൂഖ് ഖാന്‍ ആണ്. എന്നാൽ മൂന്നാം സ്ഥാനത്ത് പ്രഭാസ് ആണ് ഇടം പിടിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓര്‍മാക്സ് പുറത്തുവിട്ടിരിക്കുന്നത്.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ:അയ്മനത്തെ വ്യവസായിയുടെ ആത്മഹത്യ; കർണാടക ബാങ്കിന് മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധത്തിൽ

വിജയ്, ഷാരൂഖ് ഖാന്‍,പ്രഭാസ്, അക്ഷയ് കുമാര്‍,അജിത്ത് കുമാര്‍,സല്‍മാന്‍ ഖാന്‍, ജൂനിയര്‍ എന്‍ടിആര്‍,അല്ലു അര്‍ജുന്‍, രാം ചരണ്‍, രജനികാന്ത് എന്നിങ്ങനെയാണ് പട്ടികയിലെ താരങ്ങളുടെ സ്ഥാനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News