ആഡംബര ജെറ്റ് സ്വന്തമാക്കി തെന്നിന്ത്യന്‍ നടി നയന്‍താര

ദക്ഷിണേന്ത്യയിൽ ഒരു നടിക്ക് മാത്രമേ ഒരു സ്വകാര്യ ജെറ്റ് സ്വന്തമായുള്ളു അത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് . ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താരക്ക് 200 കോടി രൂപയിലേറെ ആസ്‍തിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യൻ നടിയായി താരം മാറിയിരിക്കുകയാണ്. ഇതിന് 50 കോടിയോളം വിലമതിക്കുമെന്നാണ് റിപ്പോർട്ട്. ഇപ്പോള്‍ നയന്‍താര പുതുതായി വാങ്ങിയ പ്രൈവറ്റ് ജെറ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

also read : വന്യജീവി വാരാഘോഷം: നാളെ മുതല്‍ ഒരാഴ്ച വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

വിഘ്‌നേഷ് ശിവനും നയന്‍താരയും ഒരു വെള്ള-നീല ജെറ്റില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ജെറ്റിന്റെ ഇന്റീരിയര്‍ തികച്ചും ആഡംബര പൂര്‍ണമാണ്. മസാജിംഗ് സൗകര്യമടക്കമുള്ള ചാരിയിരിക്കാവുന്ന ലക്ഷ്വറി സീറ്റുകളാണ് ജെറ്റ് വിമാനത്തിനുള്ളിൽ. ശുചിമുറിയും വാഷ് ബേസിനുകളുമൊക്കെ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. വിശ്രമിക്കാന്‍ കിടപ്പുമുറി പോലും ഇതിനകത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നയന്‍താരയെയും വിഘ്‌നേശിനെയും കൂടാതെ മറ്റ് യാത്രക്കാര്‍ ഉണ്ടെങ്കില്‍ അതിനുള്ള സൗകര്യവും ഇതിനകത്തുണ്ട്.

also read :‘തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല’; സ്പീക്കറുടെ ഗാന്ധിജയന്തിദിന സന്ദേശം

സിനിമകളിലൂടെ മാത്രമല്ല പരസ്യചിത്രങ്ങളിലൂടെയും നയന്‍താര കോടികള്‍ സമ്പാദിക്കുന്നുണ്ട്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ക്ക് നയന്‍താര അഞ്ച് കോടി രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ നാല് അത്യാഡംബര വസതികളും നയന്‍താരക്കുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ 30 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാർട്ടുമെന്റുകൾ, നിരവധി ആഡംബര കാറുകൾ എന്നിവയും കൂട്ടത്തിൽപ്പെടും. 1.76 കോടി രൂപയാണ് ഇവരുടെ ഏറ്റവും വിലകൂടിയ കാർ. ഒരു കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് GLS350D കാറും അവർ സ്വന്തമാക്കിയിട്ടുണ്ട്. നയൻതാരയ്ക്ക് ബിഎംഡബ്ല്യു 5 സീരീസ് കാറുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News