സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച സിനിമ ‘അനക്ക് എന്തിന്റെ കേടാ ’

സൗത്ത് ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാർഡ് ബി.എം.സി ഫിലിം പ്രൊഡക്ഷൻസ് ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവൽ ഡയറക്ടർ ഡോ.ആർ.എസ് പ്രദീപ് അറിയിച്ചു. ഓൺലൈൻ വഴിയാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക).

ALSO READ:കൈയെടുക്കെടാ ഗോപി; സുരേഷ് ഗോപിയുടെ സിനിമയിലും സമാനമായ രംഗം; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ). സ്‍പെഷ്യൽ ജൂറി പുരസ്കാരം: എന്ന് സാക്ഷാൽ ദൈവം, വള്ളിച്ചെരുപ്പ്. അവാർഡ് ദാനം നവംബർ 20 ന് തിരുവനന്തപുരത്ത് നടക്കും. വിവിധ ടെലിവിഷൻ അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അനക്ക് എന്തിന്റെ കേടാ സിനിമ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് റിലീസ് ചെയ്തിരുന്നത്.

ALSO READ:ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളെ ചേര്‍ത്തുപിടിച്ച് ഹൃദയ കൈരളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News