സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയ്തു; മികച്ച സിനിമ ‘അനക്ക് എന്തിന്റെ കേടാ, മികച്ച ഗാനരചന വിനോദ് വൈശാഖി

സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാര്‍ഡ് ബി.എം.സി ഫിലിം പ്രൊഡക്ഷന്‍സ് ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.ആര്‍.എസ് പ്രദീപ് അറിയിച്ചു.

READ ALSO:കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗന്‍ അറസ്റ്റില്‍

ഓണ്‍ൈലന്‍ വഴിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക). മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ). സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം: എന്ന് സാക്ഷാല്‍ ദൈവം, വള്ളിച്ചെരുപ്പ്. അവാര്‍ഡ് ദാനം നവംബര്‍ 20 ന് തിരുവനന്തപുരത്ത് നടക്കും. വിവിധ ടെലിവിഷന്‍ അവാര്‍ഡുകളും വിതരണം ചെയ്തു. അനക്ക് എന്തിന്റെ കേടാ സിനിമ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് റിലീസ് ചെയ്തിരുന്നത്.

READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജ വോട്ടര്‍ ഐ ഡി നിര്‍മാണ കേസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News