ലോകത്തിലെ ഏറ്റവും മികച്ച കോഫികളിൽ സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫിയും…

ലോകത്തിലെ ഏറ്റവും മികച്ച 38 കോഫികളുടെ പട്ടികയില്‍ ഇടം പിടിച്ച് സൗത്ത് ഇന്ത്യയുടെ ‘ഫില്‍ട്ടര്‍ കോഫി’യും. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് ആണ് പട്ടിക തയ്യാറാക്കിയത്. ഇന്ത്യയുടെ ഫില്‍ട്ടര്‍ കോഫി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഉള്ളത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ‘ക്യൂബൻ എസ്പ്രെസോ’ ആണ്.

ALSO READ: ചൂടുകാലത്ത് ഒരാശ്വാസത്തിന് സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കിയാലോ ?

‘ക്യൂബൻ എസ്‌പ്രെസോ’യിൽ റോസ്റ്റ് ചെയ്ത കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്തുള്ള എസ്പ്രെസോ ഷോട്ടാണ് അടങ്ങിയിട്ടുള്ളത്. പഞ്ചസാര ചേർക്കുന്നത് കാപ്പി ഉണ്ടാക്കുന്ന സമയത്താണ്. ഒരു സ്റ്റൗടോപ്പ് എസ്പ്രസ്സോ മേക്കറിലോ ഇലക്ട്രിക് എസ്പ്രെസോ മെഷീനിലോ ആണ് ക്യൂബൻ എസ്‌പ്രെസോ തയ്യാറാക്കുന്നത്.

ഇന്ത്യന്‍ ‘ഫിൽട്ടർ കോഫി’ ചിക്കറി ഉപയോഗിച്ച് ഫിൽട്ടർ മെഷീനില്‍ നന്നായി പൊടിച്ച കാപ്പിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. ചെറിയ ഗ്ലാസ് പോലുള്ള ടംബ്ലറിൽ ‘ദബാര’ എന്ന ചെറിയ പാത്രം പോലുള്ള സോസറിനൊപ്പമാണ് നൽകുക. സ്റ്റീൽ അല്ലെങ്കിൽ പിച്ചള കൊണ്ട് നിർമിച്ച ഗ്ലാസിൽ കുടിക്കുന്നതാണ് അഭികാമ്യം. കാപ്പി ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴിച്ചുകൊണ്ടാണ് കുടിക്കേണ്ടത്.

ALSO READ:  കാപ്പിപ്പൊടിയോ ചോക്ലേറ്റ് പൗഡറോ വേണ്ട; ഒരു മിനിട്ടിനുള്ളില്‍ കോള്‍ഡ് കോഫി

ക്യൂബയുടെ ക്യൂബൻ എസ്പ്രെസോ, ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ കോഫി, ഗ്രീസിലെ എസ്പ്രെസോ ഫ്രെഡോ. ഗ്രീസിലെ ഫ്രെഡോ കാപ്പുച്ചിനോ, ഇറ്റലിയുടെ കപ്പുച്ചിനോ, തുർക്കിയയിലെ ടർക്കിഷ് കാപ്പി, ഇറ്റലിയുടെ റിസ്ട്രെറ്റോ, ഗ്രീസിലെ ഫ്രാപ്പെ, ജർമ്മനിയുടെ ഐസ്കാഫി, വിയറ്റ്നാമിന്റെ വിയറ്റ്നാമീസ് ഐസ്ഡ് കോഫി എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച 10​ കാപ്പികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News