ചുമന്ന ലഹങ്കയില്‍ സുന്ദരിയായി തെന്നിന്ത്യന്‍ താരം ത്രിഷ

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ടപ്പെട്ട താരമാണ് ത്രിഷ. തമിഴ് സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നായികമാരിലൊരാളും കൂടിയാണ് താരം. ഓരോ പൊതുപരിപാടികളിലും അവാര്‍ഡ് ഷോകളിലും ത്രിഷ പങ്കെടുക്കുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. ത്രിഷ ഓരോ പരിപാടിയിലും പങ്കെടുക്കുന്ന ലുക്കും ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യാറുണ്ട്. അത്തരത്തില്‍ പൊന്നിയന്‍ സെല്‍വത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ത്രിഷ എത്തിയ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

റെഡ് കളറിലുള്ള ലഹങ്ക അണിഞ്ഞാണ് താരം എത്തിയത്. സ്ലീവ്‌ലെസ് ടോപ്പ് ആണ് ലഹങ്കയുടെ പ്രധാന ആകര്‍ഷണം. ലെയറായിട്ടാണ് ലെഹങ്കയുടെ ഷോള്‍ അണിഞ്ഞിരിക്കുന്നത്. ലെഹങ്കയുടെ ടോപ്പില്‍ പേള്‍ ആന്റ് സ്റ്റോണ്‍സ് ഉപയോഗിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലെഹങ്കക്ക് ഒപ്പം വെള്ള കല്ല് പതിപ്പിച്ച മാലയും കമ്മലും വളയുമാണ് ധരിച്ചിരിക്കുന്നത്. പുട്ട് അപ്പ് ചെയ്ത രീതിയിലാണ് ഹെയര്‍ സെറ്റ് ചെയ്തിരിക്കുന്നത്. ചുമന്ന കളര്‍ റോസാപൂവും ഹെയറില്‍ സെറ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Trish (@trishakrishnan)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News