ദക്ഷിണ കൊറിയയിൽ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

SOUTH KOREA

ദക്ഷിണ കൊറിയയിൽ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം. ദക്ഷിണ കൊറിയൻ നഗരമായ സിയോങ്‌നാമിലുള്ള വാണിജ്യ കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. എട്ട് നില കെട്ടിടത്തിൽ നിന്നും തീപിടിച്ച് കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ ചില പ്രാദേശിക മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

തീപിടിത്തത്തെ തുടർന്ന് നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.അതേസമയം മുന്നൂറിലധികം പേരെ ഇതുവരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പാർട്ട് ചെയ്യുന്നുണ്ട്.

ALSO READ; ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, പിന്നാലെ അമ്പെയ്ത് കൊന്നു; യുവാവ് പിടിയിൽ

കെട്ടിടത്തിന് എങ്ങനെയാണ് തീപിടിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. നൂറിലധികം ഫയർ എൻജിനുകൾ എത്തിയാണ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നത്.

തീപിടിത്തത്തെ തുടർന്ന് കനത്ത പുക ഉയർന്നതോടെ നിരവധി പേർക്ക് ശ്വാസംമുട്ടൽ അടക്കം അനുഭവപ്പെട്ടിരുന്നു. എന്നാൽ ആർക്കും ഗുരുതരമായി പരുക്ക് പറ്റിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ENGLISH NEWS SUMMARY: A massive fire breaks out in a building complex in South Korea. The accident occurred in a commercial building in the South Korean city of Seongnam. Some local media have released footage of the fire and heavy smoke from the eight-story building

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News