രക്ഷപെട്ടത് രണ്ട് പേർ മാത്രം; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ മരണം 179 ആയി

south korea plane crash

ദക്ഷിണ കൊറിയയിൽ എജൻസി ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 179 ആയി ഉയർന്നു.181 പേർ ഉണ്ടായിരുന്ന വിമാനത്തിൽ നിന്നും രണ്ട് പേരെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.

സംഭവസ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ് നിരവധി മൃതദേഹങ്ങൾ വിമാന അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിമാനത്തിൻ്റെ ചിറകിന് സമീപത്ത് നിന്നാണ് രണ്ട് പേരെ രക്ഷപെടുത്തിയത്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ALSO READ; പ്രശസ്ത മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ; പ്രതിഷേധിച്ച് ഇറ്റലി, ഒന്നും മിണ്ടാതെ ഇറാൻ

ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചാണ് അപകടമുണ്ടായത്. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം.

അപകടത്തില്‍ പെട്ടതില്‍ 173 യാത്രക്കാര്‍ ദക്ഷിണ കൊറിയക്കാരും രണ്ട് പേര്‍ തായ്ലന്‍ഡ് പൌരന്മാരുമാണ്. അതേസമയം, വിമാനത്തില്‍ പക്ഷി ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. റണ്‍വേയിലേക്ക് വേഗത്തിലിറങ്ങിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്.റണ്‍വേ കടന്നും മണ്ണിലൂടെ നിരങ്ങിപ്പോയ വിമാനം സമീപത്തെ ബാരിയറില്‍ ഇടിച്ച് തകരുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News