റണ്‍വേയില്‍ കുതിച്ച് ഒടുവില്‍ ഒരു അഗ്നിഗോളമായി മാറിയ ദക്ഷിണ കൊറിയയിലെ വിമാന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജെജു എയര്‍ നടത്തുന്ന ബോയിങ് 737-800 വിമാനം ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇരട്ട എഞ്ചിന്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച നിമിഷം അഗ്നിഗോളമായി.
നിമിഷങ്ങള്‍ക്കകം വലിയ കറുത്ത പുക ആകാശത്തേക്ക് ഉയർന്നു. വിമാനത്തെ തീജ്വാലകള്‍ വിഴുങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനം തകരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് പൈലറ്റ് ബെല്ലി ലാന്‍ഡിങിന് ശ്രമിച്ചുവെന്ന സൂചന വീഡിയോ നല്‍കുന്നുണ്ട്.
Read Also: ദക്ഷിണ കൊറിയന്‍ ദുരന്തത്തിന് പിന്നാലെ അടുത്ത വിമാന അപകടം ; തീപിടിച്ച് കനേഡിയന്‍ വിമാനം
ആറ് ജീവനക്കാരുള്‍പ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു യാത്രക്കാരനെയും ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റിനെയും ഇതുവരെ ജീവനോടെ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് രാവിലെ 9 മണിയോടെ വിമാനത്താവളത്തിലെ അടിയന്തര സേവനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 32 ഫയര്‍ ട്രക്കുകളും നിരവധി അഗ്‌നിശമന സേനാംഗങ്ങളെയും അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24 അനുസരിച്ച്, വിമാനം ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പോവുകയായിരുന്നു. വീഡിയോ കാണാം:
⚡️DRAMATIC moment South Korean plane with reported 180+ passengers becomes a fireball and crashes at airport CAUGHT on cam pic.twitter.com/VdrdavEXgT
— RT (@RT_com) December 29, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here