പ്രസിഡൻറിനെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന് പൊലീസ്, പറ്റില്ലെന്ന് സുരക്ഷാസേന; ദക്ഷിണ കൊറിയയിൽ നാടകീയ സംഭവങ്ങൾ

YOON SUK YEOL

രാജ്യത്ത് പട്ടാള നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിൻ്റെ നീക്കം. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി.എന്നാൽ സംഘത്തെ പ്രസിഡന്റിന്റെ സുരക്ഷാ സേന ഔദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞു.

പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് യൂണിനെതിരെ ഡിസ്ട്രിക്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.രാജ്യത്ത് പട്ടാള നിയമം ചുമത്താനുള്ള യോളിൻ്റെ ഹ്രസ്വകാല ശ്രമത്തിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍ വെസ്‌റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് യോളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.വാറണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രസിഡന്റിന്റെ സുരക്ഷാ സേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂൻ കഴിഞ്ഞ ദിവസം വസതിക്ക് മുന്നില്‍ തടിച്ച് കൂടിയവരോട് പറഞ്ഞിരുന്നു.

ALSO READ; സിറിയയുടെ മുൻ പ്രസിഡന്റിനെ വിഷം നൽകിക്കൊല്ലാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്

പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ മുൻപ് അദ്ദേഹത്തെ പാർലമെന്റ് ഇംപീച്ച് ചെയ്തതിരുന്നു. യൂനിന്റെ ഭരണകക്ഷിയിലെ അംഗങ്ങളും അദ്ദേഹത്തിനെതിരെയാണ് നിലപാട് എടുത്തത്.300ൽ 204 പാർലമെൻ്റ് അംഗങ്ങളും അദ്ദേഹത്തിൻ്റെ ഇംപീച്ച്മെൻ്റിനെ പിന്തുണച്ചു.

1980 ന് ശേഷംആദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയായിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചത്.ഉത്തര കൊറിയയോട്‌ അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ്‌ നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News