ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തു

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തു. പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർലമെന്റ് അദ്ദേഹത്തെ ഇംപീച്ച് ചെയ്തത്. യൂനിന്റെ ഭരണകക്ഷിയിലെ അംഗങ്ങളും അദ്ദേഹത്തിനെതിരെയാണ് നിലപാട് എടുത്തത്.300ൽ 204 പാർലമെൻ്റ് അംഗങ്ങളും അദ്ദേഹത്തിൻ്റെ ഇംപീച്ച്മെൻ്റിനെ പിന്തുണച്ചു.

1980 ന് ശേഷം ഇതാദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയായിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചത്.
ഉത്തര കൊറിയയോട്‌ അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ്‌ നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.

സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

അതേസമയം പട്ടാള നിയമം പിൻവലിച്ചതിന് പിന്നാലെ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഔദ്യോഗിക ഓഫിസിൽ ദക്ഷിണ കൊറിയൻ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനിന്റെയും സിയോൾ മെട്രോപൊളിറ്റൻ പൊലീസിന്റെയും മേധാവികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും ഈ നിർണ്ണായക നീക്കം ഉണ്ടായത്.റെയ്ഡ് പുരോഗമിക്കുന്നതിനിടെ മറ്റ് ചില നാടകീയ രംഗങ്ങൾ കൂടി അരങ്ങേറി. മുൻ ഡിഫൻസ് ചീഫും മന്ത്രിയുമായ കിം ആത്മഹത്യക്ക് ശ്രമിച്ചതാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News