ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി സംശയിച്ച് ദക്ഷിണ കൊറിയ. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കിഴക്കന്‍ കടലിലേക്ക് വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നു. ഇടവേളയ്ക്കു ശേഷമാണ് മിസൈല്‍ വിക്ഷേപണം.
വിക്ഷേപിച്ചത് ബാലിസ്റ്റിക് മിസൈല്‍ ആകാനിടയുണ്ടെന്ന് ജപ്പാന്റെ തീരസംരക്ഷണ സേനയും അറിയിച്ചു. മറ്റ് വിശദാംശങ്ങള്‍ ദക്ഷിണ കൊറിയ പങ്കുവെച്ചിട്ടില്ല. ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
Read Also: അരനൂറ്റാണ്ടിനിടയിലെ വലിയ പ്രളയക്കെടുതിയിൽ സ്പെയിൻ; മരണസംഖ്യ ഉയരുന്നു
യുഎസ് വരെ എത്തുന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ തയാറെടുക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ സൈനിക ഇന്റലിജന്‍സ് ഏജന്‍സി നേരത്തേ അറിയിച്ചിരുന്നു. ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here