സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

van-kang

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്. 11 മില്യണ്‍ സ്വീഡിഷ് ക്രൗണ്‍ (11 ലക്ഷം ഡോളര്‍) ആണ് പുരസ്‌കാര തുക.

Also Read: ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്

ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവില്‍ 1970ലാണ് ഹാനിന്റെ ജനനം. സാഹിത്യ പശ്ചാത്തലമുള്ള കുടുംബമായിരുന്നു. പിതാവ് പ്രമുഖ നോവലിസ്റ്റായിരുന്നു.

കവിതയെഴുതിയായിരുന്നു ഹാനിന്റെ സാഹിത്യ അരങ്ങേറ്റം. നോവലും ചെറുകഥകളും എഴുതിയിട്ടുണ്ട്. ദ വെജറ്റേറിയന്‍ എന്ന കൃതിക്ക് 2016ല്‍ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടിയിരുന്നു. ഐ ഡോണ്ട് ബിഡ് ഫേര്‍വെല്‍ എന്നതാണ് ഈയടുത്ത് പ്രസിദ്ധീകരിച്ച നോവല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News