ആൾക്കൂട്ടത്തിനിടയിൽ വച്ച് ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു

ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു. സംഭവം നടന്നത് ബുസാനിൽ വച്ചാണ്. മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് കഴുത്തിന്റെ ഇടതുഭാ​ഗത്ത് കത്തി കൊണ്ട് കുത്തേറ്റത്.

ALSO READ: ഹേമന്ത് സോറന് ഇഡി കുരുക്ക്; അറസ്റ്റിലായേക്കുമെന്ന് സൂചന

ദക്ഷിണകൊറിയന്‍ മാധ്യമങ്ങളാണ് ആക്രമണദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കുഴഞ്ഞുവീഴുന്ന ലീയുടെ സഹായികൾ തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തില്‍ അമര്‍ത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ അനുസരിച്ച് ആക്രമണം നടത്തിയത് ഓട്ടോ​ഗ്രാഫ് ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ യുവാവാണ്. പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തതായും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News