കോടികൾ കൊയ്ത് ദക്ഷിണ റെയിൽവേ; 2023 ലെ ചരക്ക് വരുമാനം 2300 കോടി

ദക്ഷിണ റയിൽവേയുടെ 2023 ലെ ചരക്ക് വരുമാനം 2319.255 കോടി രൂപയെന്ന് കണക്കുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ 2023 നവംബർ വരെ ലോഡ് ചെയ്ത ചരക്കുകളുടെ അളവ് 26.082 ദശലക്ഷം ടൺ ആണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തേക്കാൾ 16.52 കോടി രൂപയാണ് അധികമായി ഈ വർഷം ലഭിച്ചത്.

ALSO READ: നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

2023 നവംബറിൽ ദക്ഷിണ റെയിൽവേ 3.289 മെട്രിക് ടൺ ചരക്ക് ലോഡിംഗ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൽക്കരി, പിഒഎൽ, സിമന്റ്, ഭക്ഷ്യധാന്യങ്ങൾ, രാസവളങ്ങൾ എന്നിവയാണ് വരുമാനത്തിലെ വർദ്ധനവിന് സഹായകമായത്. റെയിൽവേ കഴിഞ്ഞ വർഷം 105905.1 കോടി രൂപയിൽ നിന്ന് 110007.5 കോടി രൂപ സമ്പാദിച്ചു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 4102.445 കോടി രൂപയുടെ പുരോഗതിയാണ്.

ALSO READ: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കുന്ന വേദിയായി നവകേരള സദസ് മാറുന്നു: മുഖ്യമന്ത്രി

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.33% പുരോഗതിയാണ് ലോഡിങ്ങിലുള്ളത്. 2022 നവംബറിലെ Rs13559.83 കോടി ചരക്ക് വരുമാനത്തിൽ നിന്ന് 2023 നവംബറിൽ 14077.94 കോടി നേടി. ഇന്ത്യൻ റെയിൽവേ കൽക്കരിയിൽ 65.48 മെട്രിക് ടൺ, ഇരുമ്പയിരിൽ 14.99 മെട്രിക് ടൺ, പിഗ് അയൺ, ഫിനിഷ്ഡ് സ്റ്റീൽ എന്നിവയിൽ 5.25 മെട്രിക് ടൺ, സിമന്റിൽ 5.58 മെട്രിക് ടൺ (ക്ലിങ്കർ ഒഴികെ), 4.61 മെട്രിക് ടൺ ക്ലിങ്കറിൽ, 3.82 മെട്രിക് ടൺ ഫുഡ്‌ഗ്രെയ്‌നേഴ്‌സ് എന്നിവയാണ് ചരക്ക് വരുമാനം കൂട്ടുന്നതിൽ ഈ വർഷം സഹായകമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News