കേരളത്തിനോട് വീണ്ടും വിമുഖത കാണിച്ച് ദക്ഷിണ റെയിൽവേ

ദക്ഷിണ റെയിൽവേ വീണ്ടും കേരളത്തിന്റെ ആവശ്യങ്ങളോട്‌ നിഷേധം തുടരുന്നു. പ്രത്യേക റെയിൽവേ ബജറ്റ്‌ കേന്ദ്രം വേണ്ടെന്ന്‌ വെച്ചതിനുശേഷം റെയിൽവേ സോണുകൾക്ക്‌ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ നിർണായക സ്ഥാനമാണ്‌ ഉള്ളത്‌. കേരളത്തിലെ രണ്ടുഡിവിഷനും തമിഴ്‌നാട്ടിലെ നാല്‌ റെയിൽവേ ഡിവിഷനും ചേരുന്നതാണ്‌ ദക്ഷിണ റെയിൽവേ സോൺ. വികസനപ്രവൃത്തിക്ക്‌ സോണിന്‌ 500 കോടിക്ക്‌ താഴെയുള്ള പണം നൽകാം. എന്നാൽ എടുത്തുപറയാൻ അത്തരത്തിൽ പദ്ധതിയും ഇത്തവണത്തെ ബജറ്റിൽ ഇല്ല.

ALSO READ: ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളിൽ ഒരൊറ്റ മേജർ വർക്‌ഷോപ്പുമില്ല. റെയിൽവേ ബോർഡ്‌ ആവശ്യപ്പെട്ടെങ്കിലും എറണാകുളത്ത്‌ ഇലക്‌ട്രിക്കൽ വർക്‌ഷോപ് ആരംഭിക്കാനും തുടർപ്രവർത്തനം നടത്താനും സോണൽ അധികൃതർ തയ്യാറായിട്ടില്ല. 250 പേർക്ക്‌ തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള മേജർ ഇലക്‌ട്രിക്കൽ എൻജിൻ വർക്‌ഷോപ് ആരംഭിക്കാൻ സമ്മതിക്കാതെ നിലവിൽ എറണാകുളത്തുള്ള ഡീസൽ വർക്‌ഷോപ്പിൽ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു. എന്നാൽ തമിഴ്‌നാട്ടിലെ റോയാപ്പുരത്ത്‌ വർക്‌ഷോപ് ആരംഭിക്കുകയും ചെയ്‌തു.

ഒരുപാട് നാളായി കേരളം കാത്തിരിക്കുന്ന പദ്ധതിയാണ്‌ അങ്കമാലി–എരുമേലി ശബരിപ്പാത. എന്നാൽ പുതുക്കിയ എസ്‌റ്റിമേറ്റ്‌ അംഗീകരിച്ച്‌ റെയിൽവേ ബോർഡിന്‌ നൽകാൻ സോണൽ ജനറൽ മാനേജർ ആർ എൻ സിങ്‌ തയ്യാറായിട്ടില്ല. പദ്ധതി വൈകുന്ന ഓരോ ദിവസവും ചെലവും കൂടുകയാണെന്ന ബോധ്യമുള്ള ആളും പ്രോജക്ട്‌ ഉണ്ടാക്കാനും അത്‌ നടപ്പാക്കുന്നതിനും വൈദഗ്‌ധ്യമുള്ള ആളുകൂടിയാണ് സിങ്. എന്നിട്ടും കേരളത്തിൽ പദ്ധതി കൊണ്ടുവരാൻ തയ്യാറാകുന്നില്ല എന്നുമാത്രമല്ല മുടക്കുന്ന സമീപനവുമാണ്‌ റൂർക്കി ഐഐടി പൂർവ വിദ്യാർഥി കൂടിയായ ഇദ്ദേഹത്തിന്റെ ഭാഗത്തും നിന്നും ഉണ്ടാവുന്നതും.

ALSO READ: ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചേരിയായ ധാരാവി പുനർനിർമിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

ശബരി റെയിൽ പദ്ധതിയുടെ ചെലവിന്റെ പകുതി തുക കേരളം വഹിക്കാൻ തയ്യാറാണെന്ന്‌ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ ദ്രോഹ നടപടി. സെമി ഹൈസ്‌പീഡ്‌ റെയിൽപദ്ധതി (സിൽവർ ലൈൻ)യുടെ കാര്യത്തിലും മുടക്കാൻ നോക്കുകയാണ്‌ സോണൽ ജനറൽ മാനേജർ ആർ എൻ സിങ്‌. റിപ്പോർട്ട്‌ ബോർഡിന് കൈമാറാതെ ദക്ഷിണ റെയിൽവേ അധികൃതർ മാസങ്ങളോളം താമസിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News