ഹോളി ആഘോഷം; ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

ഹോളി ആഘോഷം പ്രമാണിച്ച്‌ പ്രത്യേക ട്രെയിനുകൾ അനുവദിച്ച്‌ ദക്ഷിണ റെയിൽവേ. എസ്‌എംവി ബംഗളൂരു–കൊച്ചുവേളി (06555) മാർച്ച് 23, 30 തീയതികളിൽ വൈകിട്ട്‌ 4.30ന്‌ പുറപ്പെട്ട്‌ പിറ്റേദിവസം രാത്രി 7.40ന്‌ കൊച്ചുവേളിയിലെത്തും. തിരികെ മാർച്ച് 24, 31 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന്‌ രാത്രി പത്തിന്‌ പുറപ്പെടുന്ന ട്രയിൻ (06556) പിറ്റേദിവസം വൈകിട്ട്‌ 4.30ന്‌ ബംഗളൂരുവിലെത്തും.

ALSO READ: മലപ്പുറത്ത് എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് എഡ്യുപോർട്ട്‌

19, 26 തീയതികളിൽ രാത്രി 11.55ന് ബംഗളൂരുവിൽനിന്ന്‌ പുറപ്പെടുന്ന എസ്‌എംവി ബംഗളൂരു–കണ്ണൂർ പ്രത്യേക ട്രയിൻ (06557) പിറ്റേദിവസം പകൽ രണ്ടിന്‌ കണ്ണൂരെത്തും. തിരികെ 20, 27 തീയതികളിൽ കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന ട്രയിൻ (06558) പിറ്റേദിവസം പകൽ ഒന്നിന്‌ ബംഗളൂരുവിൽ എത്തും.

ALSO READ: പൗരത്വ ഭേദഗതി നിയമം; രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

അധിക കോച്ചുകൾ അനുവദിച്ച ട്രെയിനുകൾ

ധൻബാദ്‌–ആലപ്പുഴ എക്സ്‌പ്രസിന്‌ (13351/13352) അധിക കോച്ചുകൾ അനുവദിച്ചു. 22മുതൽ അധിക സ്ലീപ്പർ കോച്ചും ജനറൽ സെക്കൻഡ്‌ ക്ലാസ്‌ കോച്ചും 25 മുതൽ രണ്ട്‌ അധിക ഫസ്റ്റ്‌ ക്ലാസ്‌ കോച്ചുകളും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News