പുതിയ ട്രെയിൻ വരുന്നു; ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് പരിഗണയിൽ

Moving train Caught Fire

ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് തുടങ്ങുന്ന കാര്യം അടിയന്തര പരിഗണനയിൽ. ദക്ഷിണ റെയിൽവേ ജനറൽ മാനേജരാണ് ഈക്കാര്യം അറിയിച്ചത്. മെമു കൂടാതെ മറ്റ് പുതിയ തീവണ്ടി സർവീസുകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: കർണാടകയിൽ ക്ഷേത്രം പണിയാൻ ശ്രമിച്ച ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസ്; 14 വർഷത്തിന്‌ ശേഷം നീതി

എട്ടുമാസം മുൻപ്‌ വൈദ്യുതീകരണം പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട് മലപ്പുറം എം പി ഇ ടി മുഹമ്മദ്‌ബഷീർ റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ആ കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൈദ്യുതീകരണ നടപടികൾ പൂർത്തീകരിച്ച ഷൊർണൂർ നിലമ്പൂർ റെയിൽപ്പാതയിൽ ഇലക്‌ട്രിക് എൻജിൻ ഉപയോഗിച്ചുള്ള സർവീസ് ഉടൻ ആരംഭിക്കണമെന്നും എം പി ആവശ്യപ്പെട്ടിരുന്നു.

Also read: ദില്ലിയിലെ വായു മലിനീകരണം; സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

2022-ൽ ആരംഭിച്ച പദ്ധതിയായിരുന്നു. ഈ പദ്ധതി പൂർത്തീകരിച്ച് ഇക്കഴിഞ്ഞ മാർച്ച് 31-ന് ട്രയൽറൺ നടത്തിയത്. കമ്മിഷൻ ചെയ്യുന്നതിലെ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധി. മിക്ക ജോലികളും പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്ന് ദക്ഷിണ റെയിൽവേ ജനറൽമാനേജർക്ക് നൽകിയ കത്തിൽ എം പി ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News