ഭാഗ്യം, ഒന്നും പറ്റിയില്ല! ഡാളസിൽ പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് വെടിയേറ്റു

SOUTHWEST

അമേരിക്കയിലെ ഡാളസിൽ പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് വെടിയേറ്റു. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ വിമാനത്തിലാണ് നേരെയാണ് വേണ്ടിയുണ്ട പതിച്ചത്. ഡാളസിലെ ലവ് ഫീൽഡ് വിമാനത്താവളത്തിൽ ആയിരുന്നു സംഭവം.

സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ 2494 വിമാനത്തിന്റെ കോക്ക്പിറ്റിന് സമീപമാണ് വെടിയുണ്ട പതിച്ചത്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം എട്ടരയോടെയാണ് സംഭവം ഉണ്ടായത്.

ALSO READ; സിംഹത്തെ വിറപ്പിച്ചു: ‘തലമുറകളുടെ പോരാട്ട’ത്തിൽ ടൈസണെ വീഴ്‍ത്തി ജെയ്ക്ക്

സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി വിമാനം താഴെയിറക്കി. തുടർന്ന് യാത്രക്കാരെയെല്ലാം തന്നെ വിമാനത്തിൽ നിന്നും ഇറക്കി. വിമാനം പിന്നീട് ഇൻഡ്യാന പോളീസിലെ വിമാനത്തവാളത്തിലേക്ക് കൊണ്ടുപോയി.

സംഭവത്തിൽ ആർക്കും പരുക്കില്ലെന്ന് ഡാളസ്  ലവ് ഫീൽഡ് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വ്യോമ ഗതാഗതം കുറച്ച് സമയത്തേക്ക് മാത്രമാണ് തടസ്സപ്പെട്ടതെന്നും അവർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: An aircraft of Southwest Airlines was hit by gunfire while taking off from an airport in the US city of Dallas . The incident happened at the Dallas Love Field Airport in the US state of Texas.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News