‘വാ വിട്ട് കരയുന്ന സൗഭാഗ്യ, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന അർജുൻ’; വൈറലായി പോസ്റ്റ്

സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി നിൽക്കുന്ന താര ദമ്പതികളാണ് അർജുൻ സോമശേഖരനും സൗഭാഗ്യ വെങ്കിടേഷും. കഴിഞ്ഞ ദിവസം അർജുനെതിരെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അർജുന്റെ വണ്ടി ഒരു വാഹനത്തിൽ ഇടിച്ചുവെന്നും നടൻ പൊലീസ് കസ്റ്റഡിയിൽ ആണെന്നും ആയിരുന്നു പ്രചരിച്ചിരുന്ന വാർത്ത. എന്നാൽ അർജുനുമായി ബന്ധപ്പെട്ട വാർത്തയിൽ യാതൊരു വാസ്തവും ഇല്ലെന്നാണ് ഭാര്യ സൗഭാഗ്യ പോസ്റ്റിൽ നിന്നും വ്യക്തമാക്കുന്നു.

Also read:കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി പ്രതിഷേധം; കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

“വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും.
തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല”, എന്ന അടിക്കുറിപ്പോടെയാണ്‌ സൗഭാഗ്യ പോസ്റ്റ് പങ്കിട്ടത്. നിരവധിയാളുകളാണ് അർജുനയെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് എത്തിയത്. വാഹനം ഇടിച്ച കേസുമായി ബന്ധപ്പെട്ട് അർജുൻ പൊലീസ് കസ്റ്റഡിയിൽ ആണെന്നാണ് വാർത്തകൾ പ്രചരിച്ചത്. വാർത്തയിൽ യാതൊരുവിധ സത്യമില്ലെന്ന് കാട്ടി ചക്കപ്പഴം താരങ്ങളും പോസ്റ്റുകൾ പങ്കിട്ടതോടെയാണ് വ്യാജ വാർത്തയ്ക്ക് എതിരെ ആരാധകരും രംഗത്ത് വന്നത്.

Also read:വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ ഇവ അറിഞ്ഞിരിക്കണം

രണ്ട് ദിവസം മുൻപ് അർജുന്റെ വാഹനവും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുവെന്നും ഓട്ടോറിക്ഷക്കാരന്റെ ഭാ​ഗത്താണ് തെറ്റെന്ന് ആരോപിച്ച് അർജുൻ ഓട്ടോറിക്ഷക്കാരനെ മർദ്ദിച്ചുവെന്നുമാണ് പ്രചരിച്ചിരുന്ന ആരോപണം. അപകടം നടന്ന സമയത്ത് തടിച്ച് കൂടിയവർ അർജുൻ ഓട്ടോറിക്ഷക്കാരനുമായി തർക്കിക്കുന്ന ഒരു വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതോടെ സംഭവം കാട്ടുതീ പോലെ പടരുകയും ചർച്ചയാവുകയും ചെയ്തത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News