‘ആരാദ്യം മുന്നിലെത്തും എന്ന നിലയിൽ ഓടുകയാണ്, എത്ര പെട്ടെന്നാണ് ജീവിതം മാറിയത്, നമ്മളിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചതാണ് പക്ഷെ’: സൗഭാഗ്യ

ടെലിവിഷൻ സ്ക്രീനുകൾ വഴി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും കുടുംബവും. ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് കൊണ്ട് തന്നെ പുതു തലമുറയിലെ ആളുകൾക്ക് സൗഭാഗ്യ സുപരിചിതയാണ്. ഇപ്പോഴിതാ വിവശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും മറ്റും തുറന്നു പറയുകയാണ് സൗഭാഗ്യ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൗഭാഗ്യയുടെ തുറന്നു പറച്ചിൽ.

സൗഭാഗ്യ വെങ്കിടേഷ് പറയുന്നു

ALSO READ: ’49 കോടി മുടക്കി 8 വർഷം കൊണ്ട് പണിത പാലം ഒരു കാറ്റ് വന്നു വിളിച്ചപ്പോൾ കൂടെപ്പോയി’, തെലങ്കാനയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

അത് റിലേഷൻഷിപ്പാണെങ്കിലും അച്ഛന്റെ മരണമാണെങ്കിലും. അവിടെ നിന്ന് ജീവിതം മാറിയത് എനിക്കിപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അതിൽ നിന്ന് വന്ന സ്ട്രസ് എന്നത് ആൾക്കാർക്ക് എന്റെയടുത്ത് നിന്നും അർജുൻ ചേട്ട‌ന്റെയടുത്ത് നിന്നുമുള്ള എക്സ്പെക്ടേഷൻ കൂടുതലാണ്. നമ്മൾ ചെയ്തത് ശരിയാണോ, അവർക്കത് ചെയ്ത് കൊടുക്കുന്നുണ്ടോ എന്നൊക്കെ ഓവറായി നോക്കിക്കൊണ്ടിരുന്നാൽ സ്ട്രസ് ആകും. നമ്മളെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി നമ്മൾ ചെയ്യുന്നുണ്ട്.

വിശ്രമിക്കാൻ പറ്റാത്ത ഫേസിൽ കൂടെ പോകുന്നതായി ഇപ്പോഴും ഞങ്ങൾക്ക് തോന്നാറുണ്ട്. എത്ര പെട്ടെന്നാണ് ജീവിതം മാറിപ്പോയത്. കല്യാണം കഴിഞ്ഞിട്ട് നാല് വർ‌ഷമാകുന്നതേയുള്ളൂ. അതിനുള്ളിൽ വളരെ എക്സ്ട്രീം ആയ സാഹചര്യം കഴിഞ്ഞു. പ്രോസസ് ചെയ്യാനുള്ള സമയം പോലും കിട്ടിയിട്ടില്ല. ആ രീതിയിൽ മുന്നോട്ടേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. നമ്മളങ്ങനെ ചെയ്യില്ലെന്ന് തീരുമാനമെടുത്ത ആൾക്കാരായിരുന്നു.

ALSO READ: ‘മോദിക്ക് പിറകെ വിഷം തുപ്പി യോഗിയും’, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് വിവാദ പ്രസ്‌താവന

റിലാക്സ് ചെയ്ത് ജീവിതം കൊണ്ട് പോകും, ഒരു മകൾ മതി എന്നൊക്കെ ചിന്തിച്ചിരുന്നു. അവിടെ നിന്നും ആരാദ്യം മുന്നിലെത്തും എന്ന നിലയിൽ മുന്നോട്ടേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ വർക്ക് ചെയ്താലേ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ എന്നായി. ഈ ഘട്ടമേ തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് സൗഭാ​ഗ്യ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News