നോൺവെജിനെ വെല്ലും കി‌ടിലൻ സോയാചങ്ക്സ് കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം..!

രാത്രി ചപ്പാത്തിക്കൊപ്പം സോയാചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കി‌ടിലൻ കറിയുണ്ടാക്കം. സോയാചങ്ക്സ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

സോയാ ചങ്ക്സ്- ഒന്നേകാൽ കപ്പ്
സവാള – 2 എണ്ണം
ജീരകം- അര ടീസ്പൂൺ
കറിവേപ്പില- ഒരുതണ്ട്
കടുക്- ആവശ്യത്തിന്
മുളകുപൊടി- 1 ടീസ്പൂൺ
​ഗരംമസാല- 1 ടീസ്പൂൺ‌
മല്ലിപ്പൊടി- അരടീസ്പൂൺ
പച്ചമുളക്- 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
മല്ലിയില- 2 ടേബിൾ സ്പൂൺ
എണ്ണ- ഒന്നര ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്

അരപ്പിന്:

‌തക്കാളി- രണ്ട് എണ്ണം
തേങ്ങ- 3 ടേബിൾ സ്പൂൺ

Also read: പഴംപൊരി പ്രേമികളെ…ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!

ഉണ്ടാക്കുന്ന വിധം:

ആദ്യം മൂന്നുകപ്പ് വെള്ളം നന്നായി തിളപ്പിക്കുക. സ്റ്റൗ ഓഫ് ചെയ്ത ശേഷം സോയാ ചങ്ക്സ് ചേർത്ത് അടച്ച് വെച്ച് വേവിക്കുക. അതിന് ശേഷം വെള്ളം നീക്കി സോയ പിഴിഞ്ഞുമാറ്റിവറ്റിക്കുക. വലിയ സോയാ ചങ്ക്സ് ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ രണ്ടു കഷ്ണങ്ങളാക്കി മുറിക്കിച്ചെടുക്കാം.

ഇനി തക്കാളിയും തേങ്ങയും ഒന്നിച്ചരച്ച് വേവിച്ചെടുക്കുക. പാനിൽ എണ്ണയൊഴിച്ച് കടുകും ജീരകവും പൊട്ടിച്ചെടുക്കുക. കടുക്കും ജീരകവും പൊട്ടിയ ശേഷം കറിവേപ്പിലയും സവോളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഉള്ളി നന്നായി വഴന്നുവരുമ്പോൾ അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.

ശേഷം അതിലേക്ക് അരപ്പ് ചേർത്ത് അൽപം വേവിക്കുക. ഇതിലേക്ക് മുളകുപൊടി, ​ഗരംമസാല, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂന്നുമിനിറ്റ് വേവിക്കുക. ശേഷം സോയാചങ്ക്സ് ചേർത്ത് വീണ്ടും മൂന്നുമിനിറ്റ് ഇളക്കി വേവിച്ചെടുക്കുക. അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് ​ഗ്രേവി കുറുകുംവരെ വേവിക്കാം. സോയ മസാല റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News