ബീഫ് തോറ്റുപോകും ഇതിന് മുന്നിൽ; സോയ ഫ്രൈ വേറെ ലെവൽ

soya

സോയ ചങ്ക്സ് ഇഷ്ടമാണോ? നല്ല ചൂട് ചപ്പാത്തിക്കും ചോറിനും അപ്പത്തിനുമൊപ്പമൊക്കെ കഴിക്കാൻ പറ്റിയ സോയ ഫ്രൈ നിങ്ങൾ കഴിച്ച് നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കിയാലോ ? എങ്കിലിതാ റെസിപ്പി…

ആവശ്യമായ ചേരുവകൾ

സോയ ചങ്ക്‌സ് -1 കപ്പ്‌
മൈദ – 2 ടേബിൾ സ്പൂൺ
കോൺഫ്ലോർ -1 ടേബിൾ സ്പൂൺ
എണ്ണ – ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് -1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി – 1/2 ടേബിൾ സ്പൂൺ
ഗരം മസാല – 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി -1/4 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
പെരുംജീരകം -1/4 ടേബിൾ സ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
പച്ചമുളക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

സോയ ഫ്രൈ തയാറാക്കുന്ന വിധം :

ആദ്യമായി സോയ ചങ്ക്സ് കുറച്ചു ചൂടു വെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർക്കുക.കുതിർന്ന് കഴിഞ്ഞാൽ ഇത് ചെറിയ കഷ്ണങ്ങളാക്കാം.ഇതിലേക്ക് ഇനി ആവശ്യത്തിന് ഉപ്പ് ചേർക്കാം.ഇനി ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് അരച്ചത്, മഞ്ഞൾപ്പൊടി, കാശ്മീരി മുളക് പൊടി , ഗരം മസാല, കുരുമുളക് പൊടി, മല്ലിപ്പൊടി, കോൺഫ്ലോർ,മൈദ എന്നിവ സോയയിലേക്കിട്ട് നല്ലതുപോലെ ഇളക്കണം.അൽപ്പം നാരങ്ങാനീര് കൂടി ഈ വേളയിൽ ചേർക്കുന്നത് നല്ലതാകും.

ഇനി ഒരു ഫ്രൈയിങ് പാനെടുക്കുക, തുടർന്ന് എണ്ണ ഒഴിച്ച് ചൂടാക്കാം. ഇനി ഇതിലേക്ക് സോയ ഇടാം.ബ്രൗൺ കളർ ആകുന്നതു വരെ ഇത് വറുത്തെടുക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അലങ്കാരത്തിനായി വറത്തു കോരിയ കറിവേപ്പിലയും പച്ചമുളകും ചേർക്കാം. ഇതോടെ സ്വാദിഷ്ടമായ സോയ ഫ്രൈ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News