യുപിയില്‍ അഖിലേഷിന്റെ പ്രഖ്യാപനം!! ലോക്‌സഭാ തെരഞ്ഞെടുപ്പാരവം തുടങ്ങി

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അറുപത്തിയഞ്ച് സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യ്ക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. എണ്‍പതു ലോക്‌സഭാ സീറ്റുകളില്‍ ബാക്കി വരുന്ന പതിനഞ്ച് സീറ്റുകളില്‍ ഇന്ത്യ സഖ്യമായിരിക്കും മത്സരിക്കുക. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ അവസാന പട്ടികയായതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ALSO READ: വളർത്തുനായയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്; കന്നഡ നടൻ പോലീസ് കസ്റ്റഡിയിൽ

എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനെ പരാജയപ്പെടുത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ച ഫോര്‍മുലയുമായി വളരെ ആത്മവിശ്വാസത്തിലാണ് അഖിലേഷിന്റെ പാര്‍ട്ടി. ഇന്ത്യ സഖ്യം മത്സരിക്കാന്‍ തീരുമാനിച്ചതിനാല്‍ റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സമാജ് വാദി പാര്‍്ട്ടിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News