താനിയ മാലിക് രാജിവച്ചതിന് ശേഷം എഎസ്പി സൈദ ഷഹർബാനോ നഖ്‌വി; നിർണായക മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

pakistan cricket

വനിതാ ക്രിക്കറ്റ് മേധാവി ടാനിയ മാലിക് സ്ഥാനമൊഴിഞ്ഞതോടെ നിർണായക മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി.) ധീരതയ്ക്കും ശക്തമായ നേതൃപാടവത്തിനും പേരുകേട്ട പൊലീസ് ഉദ്യോഗസ്ഥയായ എഎസ്പി സൈദ ഷഹർബാനോ നഖ്‌വിയെയാണ് ടാനിയയുടെ സ്ഥാനത്തേക്ക് പിസിബി പരിഗണിക്കുന്നത്.

വനിതാ ക്രിക്കറ്റിൻ്റെ തലപ്പത്തേക്കുള്ള ഏറ്റവും മികച്ച സ്ഥാനാർത്ഥികളിൽ എഎസ്പി നഖ്വിയും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആദ്യം ലാഹോറിലെ ഇക്ര ബസാറിൽ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് ഒരു സ്ത്രീയെ വീരോചിതമായി രക്ഷിച്ചപ്പോൾ അവർ ദേശീയ ശ്രദ്ധ നേടിയിരുന്നു. ഒരു സ്ത്രീയെ മതനിന്ദ ആരോപിച്ച് തലവെട്ടാൻ ആൾക്കൂട്ടം ആക്രോശിക്കുകയായിരുന്നു. അന്ന് നഖ്‌വി ധൈര്യപൂർവം ഇടപെട്ട് യുവതിയുടെ ജീവൻ രക്ഷിച്ചു.

A lso Read; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; ശ്രീലങ്കയിലേക്ക് ഇനി ആഴ്ചയിൽ അഞ്ചുദിവസം കപ്പൽ സർവീസ്

ആരാണ് എഎസ്പി സയ്യിദ ഷഹർബാനോ നഖ്വി?

എഎസ്പി നഖ്‌വിക്ക് പബ്ലിക് മാനേജ്‌മെൻ്റിൽ വിദ്യാഭ്യാസ പശ്ചാത്തലമുണ്ട്. കൂടാതെ 2019 ലെ പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ അവർ വിജയിച്ചു. ഇൻ്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻ്റ് ഡയറക്ടറായും നഖ്‌വി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് അനിമൽ റെസ്‌ക്യൂ സെൻ്റർ സ്ഥാപിക്കുക, സേവന നായ്ക്കളുടെ ദയാവധം നിർത്തുക, സേവനത്തിന് ശേഷം മാന്യമായി വിരമിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവ ഉൾപ്പെടെ പൊലീസ് പരിഷ്‌കരണത്തിന് നഖ്‌വി ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടാതെ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ സംഘടനകൾ അവർ ആരംഭിച്ചിട്ടുണ്ട്.

Also Read; ‘ബാബാ സിദ്ദീഖിയെ കൊന്നത് പോലെ കൊല്ലും’; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

പിസിബി സിഒഒ സൽമാൻ നസീറിൻ്റെ പ്രസ്താവന

2021 ഒക്ടോബറിൽ പിസിബിയിൽ തൻ്റെ കാലാവധി ആരംഭിച്ച ടാനിയ മാലിക്, പുതിയ തൊഴിൽ അവസരങ്ങൾ തേടി തൻ്റെ സ്ഥാനം ഉപേക്ഷിച്ചു. സൽമാൻ നസീർ പാകിസ്ഥാനിൽ വനിതാ ക്രിക്കറ്റ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവളുടെ സമർപ്പണത്തെ അംഗീകരിച്ചു. ഗ്രാസ്റൂട്ട് സംരംഭങ്ങളിലൂടെ പ്ലെയർ പൂൾ വിപുലീകരിക്കാനുള്ള അവളുടെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി. അവളുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അന്ന് പ്രശംസിച്ചു.

News summary; ASP Syeda Shahrbano Naqvi is likely to take charge after the resignation of Tania Mallick

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News