ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദിലെ ‘ഗാലക്‌സി സ്പാ’ മാനേജരായ മുഹ്‌സിന്‍ എന്ന യുവാവാണ് തന്റെ ബിസ്സിനസ്സ് പങ്കാളിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ ഗുജറാത്ത് പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ പ്രതിയായ മുഹ്‌സിൻ ഒളിവിൽ പോയെന്നാണ് റിപ്പോർട്ട്.
Also Read; ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
സെപ്റ്റംബർ 25 തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പാ നടത്തുന്ന മുഹ്‌സിനും, ബിസ്സിനസ്സ് പങ്കാളിയായ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയായ യുവതിയും തമ്മിൽ ആദ്യം വാക്കു തർക്കമുണ്ടാവുകയും തുടന്ന് യുവാവ് ക്രൂരമായി യുവതിയെ ആക്രമിക്കുകയുമായിരുന്നു. പ്രതി നിരന്തരം യുവതിയുടെ മുഖത്തടിക്കുകയും, മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പ്രതി യുവതിയെ വലിച്ചിഴച്ച് സ്പായ്ക്കുള്ളിലേക്ക് കൊണ്ടുപോവുകയും മർദ്ദനം തുടരുകയും, യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്യുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ടുപേർ പ്രതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ മർദ്ദനം തുടരുന്നുണ്ട്.
സെപ്റ്റംബർ 25 തിങ്കളാഴ്ച സംഭവം നടന്നുവെങ്കിലും യുവതി പോലീസിൽ പരാതി നല്കിയിരുന്നുള്ള. എന്നാൽ ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ യുവതിയെ കണ്ടെത്തി മൊഴിയും രേഖപ്പെടുത്തി. സ്ഥാപനത്തിലുണ്ടായ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ജീവനക്കാരിയെ താൻ ചോദ്യം ചെയ്തതിനാണ് മുഹ്‌സിൻ തന്നെ മർദ്ദിച്ചതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
Also Read; മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കടക്കം എട്ടു കോടി പിഴ ചുമത്തി
സ്ഥാപനത്തിൽ 50000 രൂപയുടെ നഷ്ടമുണ്ടായപ്പോൾ താൻ ഒരു ജീവനക്കാരിയെ ചോദ്യം ചെയ്തു, ഇത് തർക്കത്തിന് വഴിവെച്ചു. എന്തിനാണ് ജീവനക്കാരിയെ വഴക്കുപറഞ്ഞതെന്ന് ചോദിച്ച് മുഹ്‌സിൻ തന്നോട് ദേഷ്യപ്പെട്ടു. ഇതോടെ ജീവനക്കാരിയെ ന്യായീകരിക്കാന്‍ അവരുമായി അടുപ്പത്തിലാണോ എന്ന് താന്‍ ചോദിച്ചു. ഇതിൽ പ്രകോപിതനായാണ് മുഹ്‌സിൻ തന്നെ മർദ്ദിക്കാൻ തുടങ്ങിയതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി.
Also Read; ഗ്രീസില്‍ ഇടിമിന്നലും പ്രളയവും വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മർദ്ദനം നിർത്താനും ശാന്തമായിരുന്ന് സംസാരിക്കാനും ആവശ്യപ്പെട്ടെങ്കിലും അയാൾ ചെവിക്കൊണ്ടില്ല. പോലീസ് ഹെല്പ് ഡെസ്ക് നമ്പറിൽ വിളിക്കാൻ തുടങ്ങിയപ്പോൾ ബലം പ്രയോഗിച്ച് ഫോൺ വാങ്ങി വെച്ചു. ഫോണിൽ ചാർജ്ജ് കുറവായിരുന്നതിനാൽ വൈകാതെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് താൻ അവിടുന്ന് ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിന് ശേഷം മുഹ്‌സിൻ വിളിച്ച് മാപ്പ് ചോദിക്കുകയും താൻ അയാളോട് ക്ഷമിക്കുകയും ചെയ്തു. അതിനാലാണ് പൊലീസിന് പരാതി നല്കാതിരുന്നതെന്നും സംഭവത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദിയുണ്ടെന്നും യുവതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here