വില്‍പനക്കും ഉപയോഗത്തിനുമായി എംഡിഎംഎ; സ്പാ നടത്തിപ്പുകാരന്‍ പിടിയില്‍

വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച എം.ഡി.എം.എയുമായി സ്പാ നടത്തിപ്പുകാരനെ പൊലീസ് പിടികൂടി. മുട്ടില്‍, പാറക്കലിലെ സ്പാ ആൻഡ് റെസിഡന്‍സി നടത്തിപ്പുകാരനായ കോഴിക്കോട്, കൊയിലാണ്ടി, തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എം. റാഫി(39)യെയാണ് എസ്.ഐ ടി. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ALSO READ: ‘പ്രണവിനെ കുറിച്ച് ആളുകൾ തെറ്റിദ്ധരിച്ചതാണ്, സത്യത്തില്‍ അവൻ അങ്ങനെയല്ല, എനിക്ക് അടുത്തറിയാം: വിനീത് ശ്രീനിവാസൻ

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. സിഗരറ്റ് പാക്കറ്റിനകത്ത് സുതാര്യ കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്ന 1.83 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. എ.എസ്.ഐ സാഹിറ ബാനു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നജീബ്, ശരത്, ജയേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ALSO READ: ഹിന്ദുവർഗീയ വാദികൾ ഒരു കാലത്തും സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായിട്ടില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News