1978-ല്‍ നാസയിലെ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജെ കെസ്ലര്‍ പറഞ്ഞ കാര്യമാണ്, ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ ചില ഭാഗങ്ങളിൽ ബഹിരാകാശ മാലിന്യങ്ങൾ നിറയുകയും ഇവ തമ്മിലുള്ള കൂട്ടിയിടി കാരണം ബഹിരാകാശ മാലിന്യങ്ങൾ വർധിക്കുകയും ചെയ്യുന്നു. ഈ അവശിഷ്ടങ്ങളുടെ വ്യാപനം ഉപഗ്രഹങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു ഈ പ്രതിഭാസത്തെ കെസ്ലർ സിൻഡ്രോം അഥവാ കെസ്ലർ ഇഫക്റ്റ് എന്ന് അറിയപ്പെടുന്നു.
ബഹിരാകാശ മാലിന്യങ്ങളെപ്പറ്റിയുള്ള ആശങ്കയാണ് കെസ്‌ലര്‍ സിന്‍ഡ്രോം. ഇതിനെ സാധൂകരിക്കുന്ന സംഭവമാണ് കെനിയയിൽ സംഭവിച്ചത്. റോക്കറ്റിന്റേതെന്നു കരുതുന്ന ലോഹക്കഷ്ണങ്ങള്‍ കെനിയയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമത്തില്‍ കണ്ടെത്തിയെന്ന വാർത്ത കെനിയ സ്‌പേസ് ഏജന്‍സി(കെ.എസ്.എ) സ്ഥിരീകരിച്ചു.
ഡിസംബര്‍ 30-നാണ് 500 കിലോ ഭാരമുള്ള ലോഹകഷ്ണങ്ങള്‍ ഗ്രാമത്തിൽ പതിച്ചത്. കൂടുതല്‍ വിശകലനത്തിനായി ഈ അവശിഷ്ടങ്ങൾ കെ എസ് എയും പ്രാദേശിക അധികൃതരും ശേഖരിച്ചിട്ടുണ്ട്. മക്വേനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിലാണ് അവശ്ഷ്ടങ്ങൾ പതിച്ചത്. വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെടുന്ന വസ്തുവാണിതെന്നാണ് പ്രാഥമിക നിഗമനം.
ലോകത്ത് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഫ്‌ലോറിഡയില്‍ വീടിനു മുകളിൽ ലോഹകഷ്ണം പതിച്ചതിനെ തുടര്‍ന്ന് നാസക്കെതിരെ കുടുംബം നിയമനടപടികൾ സ്വീകരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here