ഫ്ലോറിഡയെ വിഴുങ്ങാൻ മിൽട്ടൺ കൊടുങ്കാറ്റ്; മിൽട്ടണും മുകളിൽ പറന്ന് പടമെടുത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം

Milton Florida USA

മിൽട്ടൺ കൊടുങ്കാറ്റ് രൗദ്ര ഭാവം കൈ വരിച്ചതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ അധികൃതർ. മണിക്കൂറിൽ 255 കിലോ മീറ്ററിനും മുകളിൽ വേഗം കൈ വരിച്ചതോടെ ഏറ്റവും അപകടകാരിയായ ചു‍ഴലിക്കാറ്റിന്‍റെ ലിസ്റ്റിലേക്ക് അടിച്ചു കയറിയ മിൽട്ടൺ ന്യൂ മെക്സിക്കോയും കടന്ന് ഫ്ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കവേ മിൽട്ടണും മുകളിൽ പറന്നു കാറ്റിന്റെ രൗദ്ര ഭാവങ്ങൾ ഒപ്പിയെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ചതോടെ ലോകം ആശങ്കയോടെയാണ് മിൽട്ടന്‍റെ നീക്കങ്ങളെ വീക്ഷിക്കുന്നത്.

ALSO READ; ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

എന്നാൽ ഫ്ലോറിഡയെത്തുമ്പോൾ കാറ്റിന്‍റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്‌ന്‍ സെന്‍റര്‍ പ്രവചിച്ചിരുന്നു. ഫ്ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3  ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കരകയറും എന്നാണ് പ്രവചനങ്ങള്‍.

ALSO READ; തെരഞ്ഞെടുപ്പ് ഫലങ്ങൾ യാഥാർത്ഥ്യമല്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര

ഈയടുത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളിൽ ഒന്നിനെ നേരിടാന്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്ലോറിഡയിൽ പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. ഇനി അധിക സമയം ഇല്ലെന്നും എത്രയും പെട്ടെന്ന് അവശേഷിക്കുന്നവരും ഒഴിഞ്ഞു പോകണമെന്നും ഗവർണർ റോൺ ഡി സാന്‍റിസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാറ്റിനൊപ്പം അതിശക്തമായ മ‍ഴക്കും വെള്ളപ്പൊക്കത്തിനും ഫ്ലോറിഡ സാക്ഷ്യം വഹിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News